2022, മാർച്ച് 26, ശനിയാഴ്‌ച

പണിമുടക്ക് അനാവശ്യം; കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും; തിങ്കളാഴ്ച ആരംഭിക്കുന്ന പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി


 

തിങ്കളാഴ്ച ആരംഭിക്കുന്ന പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.കൊറോണ തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് പൂര്‍ണ്ണമായും കരകയറാന്‍ വ്യാപാരികള്‍ക്ക് സാധിച്ചിട്ടില്ല. നിലവില്‍ കൊറോണ ഭീഷണി മാറി വരുന്ന സാഹചര്യത്തില്‍ തിരിച്ചുവരവിന് ശ്രമിക്കുമ്ബോള്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ മാത്രം പരിഗണിച്ചുള്ള പണിമുടക്ക് അനാവശ്യമാണ്. തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ നിന്ന് പിന്മാറണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.

പണിമുടക്കില്‍ പങ്കെടുക്കാന്‍ പല തരത്തിലുള്ള ഭീഷണികള്‍ വ്യാപാരികള്‍ നേരിടുന്നുണ്ട്. വ്യാപാരികളുടെ ഒരാവശ്യങ്ങളും പരിഗണിച്ചുള്ള പണിമുടക്കല്ല നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പണിമുടക്ക് ദിവസം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.പണിമുടക്ക് ദിവസം കടകള്‍ പ്രവര്‍ത്തിക്കാന്‍ പോലീസ് സഹായം ആവശ്യപെട്ടതായും വ്യാപാരികള്‍ വ്യക്തമാക്കി. 28 ന് രാവിലെ 6 മണി മുതല്‍ 30 ന് രാവിലെ 6 വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള ഇരുപതോളം തൊഴിലാളി സംഘടനകളാണ് പന്നിമുടക്കാന് ആഹ്വാനം ചെയ്തിരിക്കുന്നത്

0 comments: