2022, മാർച്ച് 22, ചൊവ്വാഴ്ച

E-Shram Card Registration: വിദ്യാർഥികൾക്കും അംഗമാകാം,രജിസ്ട്രേഷൻ എളുപ്പവഴി അറിയുക

 

അസംഘടിത മേഖലയിലെ ജനങ്ങളുടെ ദുസ്സഹമായ ജീവിതസാഹചര്യങ്ങളിൽ കൈത്താങ്ങ് നൽകുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ഇ-ശ്രം കാർഡ്. സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിനും മറ്റും ഇ-ശ്രം കാർഡ് സഹായിക്കുന്നു. തൊഴിലാളികളുടെയും തൊഴിലില്ലാത്തവരുടെയും വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം, അവർക്ക് സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ നൽകുന്നതിനുമായാണ് ഇ-ശ്രം കാർഡിലൂടെ ലക്ഷ്യമിടുന്നത്.

ദിവസ വേതന തൊഴിലാളികൾ, നിരക്ഷരർ, കർഷകർ, മറ്റ് ചില വിദ്യാർഥികൾ എന്നിവർക്കും ഇ- ശ്രം കാർഡിൽ അംഗത്വം നേടാം.ഇതുവരെ രാജ്യത്തെ 27 കോടിയിലധികം ആളുകളാണ് ഈ കാർഡിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ ഉത്തർപ്രദേശിൽ നിന്നുള്ളവരാണ്.

ഇ-ശ്രം കാർഡ് ലഭിക്കണമെങ്കിൽ പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്യേണ്ടതും ആവശ്യമാണ്. 16 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾക്കുൺ ഇ-ശ്രമം കാർഡ് ലഭിക്കും. എന്നാൽ ഇതിനും ചില നിബന്ധകളുണ്ട്.ഇ- ശ്രം കാർഡ്; ആനുകൂല്യം ലഭിക്കുന്നത് ഇവർക്കൊക്കെ

  •  ഇ-ശ്രമം പോർട്ടലിൽ, 16 വയസിനും 59 വയസിനും ഇടയിൽ പ്രായമുള്ള അസംഘടിത മേഖലയിലെ ആളുകൾക്ക് അംഗമാകാം.
  • 16 വയസ്സിന് താഴെയും 59 വയസ്സിന് മുകളിലും പ്രായമുള്ളവർക്ക് ലേബർ കാർഡ് ലഭിക്കുന്നതല്ല.
  • ഇതുകൂടാതെ, 16 വയസിന് മുകളിലുള്ള തൊഴിൽ രഹിതരായ വിദ്യാർഥികൾക്കും ഇ-ശ്രം കാർഡ് ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ അർഹതയുണ്ട്.
  • എന്നാൽ ഇപിഎഫ്ഒയിലോ ഇഎസ്ഐസിയിലോ അംഗങ്ങളായ ആളുകൾക്ക് ഇ-ശ്രം കാർഡിവന്റെ ആനുകൂല്യം ലഭിക്കില്ല.

ഇ- ശ്രം കാർഡ്;ആനുകൂല്യങ്ങൾ

  • ഉത്തർപ്രദേശ് സർക്കാർ എല്ലാ മാസവും 500 രൂപ ഇ-ശ്രം കാർഡ് ഉടമകളുടെ അക്കൗണ്ടിലേക്ക് കൈമാറുന്നുണ്ട്.
  • ഇ-ശ്രാം കാർഡ് ഉടമകൾക്ക് പ്രീമിയം അടക്കാതെ തന്നെ 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു.
  • ഈ കാർഡ് കൈവശമുള്ള തൊഴിലാളികൾക്ക് എല്ലാ സർക്കാർ പദ്ധതികളുടെയും ആനുകൂല്യം ലഭിക്കുന്നതാണ്.

എങ്ങനെ രജിസ്റ്റർ ചെയ്യണം

  • രജിസ്ട്രേഷന് ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, വൈദ്യുതി ബിൽ അല്ലെങ്കിൽ റേഷൻ കാർഡ്, സജീവ മൊബൈൽ നമ്പർ എന്നിവ ആവശ്യമാണ്.
  • ആദ്യം eshram.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക.
  • ഇവിടെ 'Register on eSHRAM' എന്നതിൽ ക്ലിക്ക് ചെയ്യുക.
  •  തുടർന്ന് നിങ്ങളുടെ ഫോൺ നമ്പർ നൽകുക, ശേഷം CAPCHA കോഡ് നൽകുക, തുടർന്ന് നിങ്ങളുടെ ഫോൺ നമ്പരിൽ ലഭിക്കുന്ന OTP നൽകുക.
  • ഇതിനുശേഷം അപേക്ഷാ ഫോം പൂരിപ്പിക്കുക. പേര്, വിലാസം, ശമ്പളം, വയസ്സ് തുടങ്ങിയ നിങ്ങളുടെ സ്വകാര്യ വിവരങ്ങളാണ് നൽകേണ്ടത്.
  • ഇതിനുശേഷം, ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുകയും ഫോം സമർപ്പിക്കുകയും വേണം.
  • ഇതോടെ പോർട്ടലിലെ ഓൺലനായുള്ള രജിസ്ട്രേഷൻ പൂർത്തിയാകും.




0 comments: