യുക്രെെൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കാൻ കഴിയാതെ പോയവർക്ക് രാജ്യത്ത് പൂർത്തിയാക്കാമെന്ന് ദേശീയ മെഡിക്കൽ കമ്മീഷന്‍റെ ഉത്തരവിറക്കി. യുദ്ധത്തിന്‍റെയും കോവിഡിന്‍റെയും സാഹചര്യത്തിലാണ് വിദേശത്ത് മെഡിക്കൽ ഇന്‍റേൺഷിപ് മുടങ്ങിയ മെഡിക്കൽ വിദ്യാർഥികൾക്ക് അവശേഷിക്കുന്ന ഭാഗം ഇന്ത്യയിൽ പൂർത്തിയാക്കാൻ അനുമതി നൽകിയത്. ഈ വിദ്യാർഥികൾ ഇന്ത്യയിൽ ഇന്‍റേൺഷിപ്പിന് അപേക്ഷിക്കുന്നതിന് മുമ്പ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ (എൻ.ബി.ഇ) നടത്തുന്ന ഫോറിൽ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷ (എഫ്.എം.ജി.ഇ) വിജയിച്ചിരിക്കണം എന്ന് നിബന്ധനയുണ്ട്.
ഇതുസംബന്ധിച്ച നടപടിക്രമങ്ങൾക്കായി കമ്മീഷൻ മാർഗനിർദേശവും പുറപ്പെടുവിച്ചു. വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കുകയും എന്നാൽ നിർബന്ധിത ഇന്‍റേൺഷിപ് പൂർത്തിയാക്കാൻ കഴിയാത്തതുമായ വിദ്യാർഥികളുടെ കാര്യത്തിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശത്തെതുടർന്ന് മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങുകയാണ്. നേരേത്ത കോവിഡ് വ്യാപനത്തെതുടർന്ന് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രാവിലക്ക് പിൻവലിക്കാത്തതുകാരണം അവിടെ പഠിക്കുന്ന ഒട്ടേറെ ഇന്ത്യൻ വിദ്യാർഥികൾക്ക് ഇന്‍റേൺഷിപ് പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
0 comments: