2022, മാർച്ച് 23, ബുധനാഴ്‌ച

(MARCH 23)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


ഒമ്പതാം ക്ലാസ് അറബിക് പരീക്ഷ ഏപ്രില്‍ രണ്ടിലേക്ക്‌ മാറ്റി

ബുധനാഴ്ച നടത്താനിരുന്ന ഒമ്പതാം ക്ലാസ് അറബിക് പേപ്പര്‍ ഒന്ന് (ജനറല്‍) പരീക്ഷ മാറ്റി. ഏപ്രില്‍ രണ്ടിന് ഉച്ച കഴിഞ്ഞ് ഈ പരീക്ഷ നടത്തുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

സി.ബി.എസ്.ഇ ക്ലാസ് പരീക്ഷാഫലത്തില്‍ അവ്യക്തത; കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന് പരാതി

സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ പരീക്ഷാഫലത്തെ സംബന്ധിച്ച് വ്യക്തത ലഭിക്കാതെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശയക്കുഴപ്പത്തില്‍.. ഈ വര്‍ഷം രണ്ടുഘട്ടങ്ങളിലായാണു പരീക്ഷ നടത്തുന്നത്. അന്തിമപരീക്ഷയുടെ മാര്‍ക്ക് എങ്ങനെയാകും വിലയിരുത്തുക എന്നതാണു പ്രശ്‌നം. രണ്ടുഘട്ടങ്ങളിലെയും പരീക്ഷയുടെ മാര്‍ക്കുകള്‍ ചേര്‍ത്താകുമോ അവസാനഫലം പുറത്തുവരുക എന്നതാണു വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സംശയം.ഇക്കാര്യത്തില്‍ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നാണു പരാതി.

സമത്വ’ ലാപ്ടോപ് വിതരണ പദ്ധതി ഉദ്ഘാടനം മാർച്ച് 23ന്‌

ഉന്നത വിദ്യാഭ്യാസ രംഗത്തു കോവിഡ് മഹാമാരി സൃഷ്ടിച്ച ഡിജിറ്റൽ അന്തരം മറികടക്കാനായി എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല നടപ്പിലാക്കുന്ന ‘സമത്വ’ ലാപ്ടോപ് വിതരണ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് 23ന്‌ ഉദ്ഘാടനം ചെയ്തു .സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 1,000 എൻജിനീയറിങ് വിദ്യാർഥികൾക്കാണു പദ്ധതിയുടെ തുടക്കത്തിൽ സൗജന്യമായി ലാപ്ടോപ്പുകൾ നൽകുക. ഇതിൽ പകുതിയിലേറെയും പെൺകുട്ടികളാണ്. സർവകലാശാല ഫണ്ടിൽനിന്നു നാലര കോടി രൂപ പദ്ധതിക്കായി ചെലവാക്കുന്നുണ്ട്.

അപേക്ഷ ക്ഷണിച്ചു

കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളജിൽ നടത്തുന്ന അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിങ് വിഭാഗത്തിലെ അവധിക്കാല കോഴ്‌സുകളായ തയ്യൽ, എംബ്രോയിഡറി, ഫാബ്രിക് പെയിന്റിംഗ്, ഗ്ലാസ് പെയിന്റിംഗ് എന്നിവയിൽ പ്രവേശനത്തിന് യുവതികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. അപേക്ഷകൾ 31 വരെ സ്വീകരിക്കും. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും പോളിടെക്‌നിലെ അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിങ് സെക്ഷനുമായോ 9633323022 എന്ന നമ്പറിലോ ബന്ധപ്പെടണം.

ഹെൽത്ത് കെയർ ക്വാളിറ്റി മാനേജ്‌മെന്റിൽ ഓൺലൈൻ പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ഡിപ്ലോമ ഇൻ ഹെൽത്ത് കെയർ (ഹോസ്പിറ്റൽ) ക്വാളിറ്റി മാനേജ്‌മെന്റ് ഓൺലൈൻ കോഴ്‌സിന് ഏപ്രിൽ 15 വരെ അപേക്ഷിക്കാം. മെഡിക്കൽ, നഴ്‌സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് കോഴ്‌സുകളിൽ ഡിപ്ലോമ/ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 8301915397, 9048110031, www.srccc.in.

സൗജന്യ സിവിൽ സർവീസ് ബ്രിഡ്ജ് കോഴ്‌സ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന എൻ.എസ്.എസ് സെൽ നടത്തുന്ന വൺ ക്യാമ്പസ് വൺ ഐ.എ.എസ് കരിയർ അഡ്വാൻസ്ഡ് പ്രോഗ്രാമിൽ 28നകം രജിസ്റ്റർ ചെയ്യാം.  civilservice.nsskerala.org വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. സ്‌ക്രീനിംഗ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന 1000 വിദ്യാർഥികൾക്ക് 40 മണിക്കൂർ നീളുന്ന സൗജന്യ സിവിൽ സർവീസ് ബ്രിഡ്ജ് കോഴ്‌സ് നൽകും.  കൂടുതൽ വിവരങ്ങൾക്ക്: 9746940810, 9446176065, 9447304366.

റിസപ്ഷനിസ്റ്റ് പരിശീലന പരിപാടി

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ റിസപ്ഷനിസ്റ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഏപ്രിൽ 11ന് വൈകിട്ട് നാല് മണിവരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctm.gov.in.

തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു

നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന റൊബോട്ടിക്‌സ് വർക്‌ഷോപ്പ്, ഇന്റൽ ലേൺ പ്രോഗ്രാം, സ്‌കിൽ ഡവലപ്‌മെന്റ് പ്രോഗ്രാം, കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.  വിശദവിവരങ്ങൾക്ക്: 9961982403.

ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ ഓൺലൈൻ പ്രവേശനത്തിന് ഏപ്രിൽ വരെ അപേക്ഷിക്കാം  

കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന 39 ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ 2022-23 അദ്ധ്യയനവർഷത്തേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം. എട്ടാം ക്ലാസിലേക്കാണ് പ്രവേശനം നടത്തുന്നത്.  വിദ്യാർത്ഥികൾക്ക് www.polyadmission.org/ths  എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. 

ലിറ്റിൽ കൈറ്റ്‌സ്’ പുതിയ ബാച്ചിലേക്ക് 62454 കുട്ടികൾ

പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബിൽ ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന്  മാർച്ച് 19 ന് നടന്ന അഭിരുചി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.2055 യൂണിറ്റുകളിൽ നിന്ന് 96147 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 1988 യൂണിറ്റുകളിൽ നിന്നുള്ള 62454 വിദ്യാർത്ഥികളെയാണ് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായി തെരഞ്ഞെടുത്തത്. പരീക്ഷാഫലം സ്‌കൂൾ ലിറ്റിൽ കൈറ്റ്‌സ് ലോഗിനിൽ ലഭ്യമാണ്. 

ഡി.സി.എ (എസ്), പി.ജി.ഡി.സി.എ പരീക്ഷകൾ മാറ്റി

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ വിവിധ കേന്ദ്രങ്ങളിൽ 24, 25 തീയതികളിൽ നടത്താനിരുന്ന ഡി.സി.എ (എസ്), പി.ജി.ഡി.സി.എ ഫസ്റ്റ് സെമസ്റ്റർ പരീക്ഷകൾ മാറ്റി വച്ചു.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടന്ന ആറാം സെമസ്റ്റര്‍, എട്ടാം സെമസ്റ്റര്‍ ബി.ആര്‍ക്ക് (2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല ഏപ്രില്‍ 27 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എല്‍.എല്‍.ബി/ ബി.കോം എല്‍.എല്‍.ബി/ ബി.ബി.എ എല്‍.എല്‍.ബി പരീക്ഷകള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് പിഴകൂടാതെ മാര്‍ച്ച് 29 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 1 വരെയും 400 രൂപ പിഴയോടുകൂടി ഏപ്രില്‍ 4 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

സൂക്ഷ്മ പരിശോധന

കേരളസര്‍വകലാശാല 2020 ഡിസംബര്‍ മാസം നടത്തിയ കംബൈന്‍ഡ് ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ടെക് (2008 & 2013 സ്‌കീം) (സപ്ലിമെന്ററി/ ട്രാന്‍സിറ്ററി/ മേഴ്‌സി ചാന്‍സ്/ സെഷനല്‍ ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി ബി.ടെക് റീവാല്യുവേഷന്‍ സെക്ഷനില്‍ 2022 മാര്‍ച്ച് 24 മുതല്‍ 26 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാല 2021 ഓഗസ്റ്റ് മാസത്തില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.കോം (റെഗുലര്‍, സപ്ലിമെന്ററി, മേഴ്‌സി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി മാര്‍ച്ച് 31. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രില്‍ 18ന് ആരംഭിക്കുന്ന അവസാന വര്‍ഷ ബി.ബി.എ (ആന്വല്‍ സ്‌കീം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ) ഡിഗ്രി (2019 അഡ്മിഷന്‍ റെഗുലര്‍, 2017 & 2018 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.സി.എ (2015 സ്‌കീം റഗുലര്‍ & സപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷ 2022 മാര്‍ച്ച് 24, 25 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അറബിക് ടൈപ്പിംഗ്

കേരളസര്‍വകലാശാല അറബിക് പഠനവകുപ്പ് നടത്തിവരുന്ന മൂന്നുമാസ പാര്‍ട്ട് ടൈം അറബിക് ടൈപ്പിംഗ് കോഴ്‌സിന്റെ ആറാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു. ഫീസ്: 3000/, അപേക്ഷ ഫോം കാര്യവട്ടത്തുള്ള അറബിക് പഠനവകുപ്പില്‍ / വെബ്സൈറ്റില്‍ (www. arabicku.in) ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 25. ഫോണ്‍: 9633812633 / 0471 2308846 (ഓഫീസ് ടൈമില്‍ മാത്രം)

എംജി സർവകലാശാല

അപേക്ഷാ തീയതി

ആറാം സെമസ്റ്റർ ബി.എ./ ബി.കോം. (സി.ബി.സി.എസ്. 2019 അഡ്മിഷൻ – റെഗുലർ / 2018, 2017 അഡ്മിഷൻ – റീ-അപ്പിയറൻസ്) പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 30 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ ഒന്ന് വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ രണ്ടിനും അപേക്ഷിക്കാം. 135 രൂപ പ്രൊവിഷണൽ സർട്ടിഫിക്കറ്റിനും പേപ്പറൊന്നിന് 35 രൂപ നിരക്കിൽ പരമാവധി 210 രൂപ സി.വി. ക്യാമ്പ് ഫീസായും പരീക്ഷാഫീസിന് പുറമേ അടക്കണം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 ഏപ്രിലിൽ നടന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ. (മോഡൽ I, II, III – 2013-2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഏപ്രിൽ ആറ് വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ഏപ്രിലിൽ നടന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്.സി. (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഏപ്രിൽ ആറ് വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ഏപ്രിലിൽ നടന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം. (മോഡൽ I, II, III – 2013-16 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഏപ്രിൽ ആറ് വരെ ഓൺലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

രണ്ടാം സെമസ്റ്റര്‍ ബി.എ. ടോക്കണ്‍ രജിസ്‌ട്രേഷന്‍

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2021 പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്നവര്‍ക്ക് 23 വരെ ഓണ്‍ലൈനായി ടോക്കണ്‍ രജിസ്‌ട്രേഷന്‍ എടുക്കാം. 2400 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. അപേക്ഷയുടെ പകര്‍പ്പ് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 12 വരെയും 170 രൂപ പിഴയോടെ 19 വരെയും, സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നവംബര്‍ 2019, 2020, 2021 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 7 വരെയും 170 രൂപ പിഴയോടെ 12 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം. എസ് സി. മാത്തമാറ്റിക്സ്, എം. ലൈബ്. എസ്. സി. മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 02.04.2022 വരെ അപേക്ഷിക്കാം




0 comments: