ഐ ടി മേഖലയിലേക്ക് അവസരങ്ങളൊരുക്കി സര്‍ക്കാര്‍ സൈബര്‍പാര്‍ക്കും ഐ ടി കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റും.സൈബര്‍പാര്‍ക്കില്‍ 26, 27 തീയതികളില്‍ സംഘടിപ്പിക്കുന്ന റീബൂട്ട് 2022 ജോബ് ഫെയറിലാണ് ആയിരത്തോളം ഒഴിവുകളിലേക്ക് നിയമനങ്ങള്‍ നടക്കുക. പ്രവൃത്തിപരിചയമുള്ളവര്‍ക്കും പുതിയ തൊഴിലന്വേഷകര്‍ക്കും ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ജോബ് ഫെയര്‍ കോവിഡ് പ്രതിസന്ധി കാരണം രണ്ടുവര്‍ഷമായി നടത്തിയിരുന്നില്ല.
ഈ വര്‍ഷം കോഴിക്കോട് കേന്ദ്രീകരിച്ചുള്ള അറുപതോളം ഐ ടി കമ്പനികളിലെ ഒഴിവുകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം. അയ്യായിരത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു.ജി ടെക്, കലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷന്‍, എന്‍ ഐ ടി ടി ബി ഐ, നാസ്കോം, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് എന്നിവരും തൊഴില്‍മേളയോട് സഹകരിക്കുന്നുണ്ട്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ https://www.cafit.org.in/reboot-registration/ എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം.
0 comments: