പാഠ്യപദ്ധതി പുതുക്കുന്നതിനായി കമ്മിറ്റികൾ രൂപീകരിച്ചു: മന്ത്രി
പാഠ്യപദ്ധതി പുതുക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി രണ്ട് കമ്മിറ്റികൾ രൂപീകരിച്ചിരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ചെയർപേഴ്‌സൺ ആയി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർ പേഴ്‌സണായി കരിക്കുലം കോർ കമ്മിറ്റിയുമാണ് രൂപീകരിക്കുന്നത്. പ്രീസ്‌കൂൾ വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്.
സൗജന്യ കമ്പ്യൂട്ടർ കോഴ്‌സ് പരിശീലനം
കേരള സർക്കാർ സ്ഥാപനമായ എൽ ബി എസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ള, നാല്പത് ശതമാനത്തിൽ കൂടുതൽ വൈകല്യമുള്ള ഭിന്നശേഷിക്കാർക്കായി നടത്തുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഡിടിപി, ഫോട്ടോഷോപ്പ് എന്നീ സൗജന്യ കംപ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷാഫോം സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ നിന്ന് നേരിട്ടും ceds.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
എൻടിപിസി–പിജിഡിഎം പ്രോഗ്രാമുകൾ: അപേക്ഷ 31 വരെ
നാഷനൽ തെർമൽ കോർപറേഷന്റെ നിയന്ത്രണത്തിലുള്ള എൻടിപിസി സ്കൂൾ ഓഫ് ബിസിനസ്’, 2 വ്യത്യസ്ത പിജി ഡിപ്ലോമ ഇൻ ഡിപ്ലോമ ഇൻ മാനേജ്മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. NTPC School of Business, Plot No. 5-14, Sector 16-A, NOIDA- 201301, ഫോൺ : 9773733449; ; വെബ് .: https://nsb.ac.in..
അണ്ണാ സർവകലാശാലയിൽ പിഎച്ച്ഡി, ഗവേഷണം വഴി എംഎസ്.
ചെന്നൈ ആസ്ഥാനമായ അണ്ണാ സർവകലാശാല പിഎച്ച്ഡി/ എംഎസ് ബൈ റിസർച്/ എംഎസ് (ബൈ റിസർച്)–കം–പിഎച്ച്ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 25 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. 31നകം ഹാർഡ് കോപ്പിയും സമർപ്പിക്കണം.വിശദവിവരങ്ങൾക്കും അപേക്ഷയ്ക്കും: https://cfr.annauniv.edu/jul22/index.php.
കിക്മയില്‍ എം.ബി.എ അഡ്മിഷന്‍
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ(ഫുള്‍ടൈം) 2020-22 ബാച്ചിലേയ്ക്ക് അഡ്മിഷന്‍ മാര്‍ച്ച് 15-ന് നോര്‍ത്ത് പറവൂരിലെ സഹകാരി ഭവനില്‍ മൂകാംബിക റോഡിന് സമീപം കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജ് /സെന്ററില്‍ 9.30 മുതല്‍ 12.30 വരെ നടത്തും.കൂടുതല്‍ വിവരങ്ങള്‍ക്ക് 9446835303/ 8547618290 നമ്പറുകളിലോ , www.kicmakerala.com എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
സൗജന്യ ഹ്രസ്വകാല കോഴ്‌സുകള്‍
കളമശേരി ഗവ വനിതാ ഐടിഐ യില്‍ പി.എം.കെ.വി.വൈ സ്‌കില്‍ ഹബ് ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി സെല്‍ഫ് എംപ്ലോയിഡ് ടെയ്‌ലര്‍ ഡൊമസ്റ്റിക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ സൗജന്യ ഹ്രസ്വകാല കോഴ്‌സുകള്‍ ആരംഭിക്കുന്നു.കോഴ്‌സുകള്‍ക്ക് യഥാക്രമം എട്ടാം തരം, പത്താം തരം വിദ്യാഭ്യാസ യോഗ്യതയുളള 18 നും 45 നും ഇടയിലുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷര്‍ നേരിട്ടോ https://forms.gle/68tWQEficjKP2u236 ലിങ്ക് വഴിയോ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി മാര്‍ച്ച് 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2544750, 9447986145.
എസ്‌എസ്‌എല്‍സി, പ്ലസ് ടു: ഫോക്കസ് ഏരിയയില്‍ നിന്ന് 70 ശതമാനം ചോദ്യങ്ങള്‍ മാത്രം; മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി
എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് 70 ശതമാനം ചോദ്യങ്ങള്‍ മാത്രമാകും ഫോക്കസ് ഏരിയയില്‍ നിന്നും ഉണ്ടാകുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.ബാക്കി 30 ശതമാനം ചോദ്യങ്ങള്‍ നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നായിരിക്കും. എല്ലാ കുട്ടികള്‍ക്കും അവരുടെ മികവിന് അനുസരിച്ച് സ്‌കോര്‍ നേടാനാണിതെന്നും മന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.കഴിഞ്ഞ തവണ അസാധാരണ സാഹചര്യം മൂലമാണ് എല്ലാ ചോദ്യങ്ങളും ഫോക്കസ് ഏരിയയില്‍ നിന്ന് ആയത്. ഇത്തവണ സാഹചര്യം വ്യത്യസ്തമാണ്.
കുസാറ്റ് എം.ടെക് മറൈന്‍ ബയോടെക്നോളജി പ്രവേശനം: ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എം.ടെക് മറൈന്‍ ബയോടെക്നോളജി കോഴ്സ് പ്രവേശനത്തിനും ബയോടെക്നോളജി വകുപ്പിലെ ടീച്ചിംഗ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനുമായുള്ള യോഗ്യതാ പരീക്ഷയായ ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിനുള്ള (ഗാറ്റ്-ബി 2022) അപേക്ഷകള്‍ ക്ഷണിച്ചു. ബയോടെക്നോളജി വകുപ്പിന്റെ റീജിയണല്‍ സെന്റര്‍ ഫോര്‍ ബയോടെക്നോളജിയാണ് പരീക്ഷ നടത്തുന്നത്. www. dbt.nta.ac.in / www. rcb.res.in എന്നീ വെബ്‌സൈറ്റുകളില്‍ വിശദാംശങ്ങള്‍ ലഭ്യമാണ്.അപേക്ഷാ ഫീസ്. 600/-
ഷോര്‍ട്ട് ടേം കോഴ്‌സ്
കളമശേരി ഗവ ഐടിഐ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റി മുഖാന്തിരം നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുളള സി.എന്‍.സി ടേണിംഗ് കോഴ്‌സിലേക്ക് എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ/ഐടിഐ യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് ഫീ 10,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2555505.
സര്‍വീസ് എക്‌സിക്യൂട്ടിവ് ഫിനാന്‍സ് കോഴ്‌സില്‍ സീറ്റ് ഒഴിവ്
ചാത്തന്നൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സര്‍വീസ് എക്‌സിക്യൂട്ടിവ് ഫിനാന്‍സ് കോഴ്‌സില്‍ സീറ്റൊഴിവ്. കോഴ്‌സ് കാലാവധി ആറ് മാസം. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം . ഫീസ് 5000 . അപേക്ഷിക്കേണ്ട അവസാന തിയതി മാര്‍ച്ച് 18 . ഫോണ്‍ 7012966628.അപേക്ഷിക്കാനുള്ള ലിങ്ക് https: //docs.google.com/ forms/d/e/
ഹ്രസ്വകാല കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കട്ടപ്പന ഗവ. ഐ.ടി.ഐ യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ താഴെ കൊടുത്തിട്ടുള്ള ഹ്രസ്വകാല കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
1) സിവില്‍ ഓട്ടോകാഡ് 2ഡി & 3ഡി
2) ടിഗ് & മിഗ് വെല്‍ഡിംങ്ങ്
3) കംമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ & നെറ്റ്വര്‍ക്ക്
4) ഓട്ടോ ഇലക്ട്രിഷന്‍ കോഴ്‌സ്
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
പരീക്ഷാഫലം
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2021 ഫെബ്രുവരിയില്‍ നടത്തിയ എം.എ. ഹിസ്റ്ററി പ്രീവിയസ് ആന്റ് ഫൈനല്‍ (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ (റെഗുലര്‍/സപ്ലിമെന്ററി) എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 22 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. കെമിസ്ട്രി/അനലിറ്റിക്കല്‍/പോളിമര്‍ കെമിസ്ട്രി, എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി (റെഗുലര്‍ ആന്റ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.ഡബ്ല്യൂ. പ്രോഗ്രാമിന്റെ പ്രാക്ടിക്കല്‍ 2022 മാര്‍ച്ച് 17 മുതല്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് ആന്റ് വാട്ടര്‍ മാനേജ്‌മെന്റ്, ബി.എസ്‌സി. കെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി എന്നീ പ്രോഗ്രാമുകളുടെ പ്രാക്ടിക്കല്‍ പരീക്ഷ 2022 മാര്‍ച്ച് 15 മുതല്‍ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍ – പുതുക്കിയ പരീക്ഷാത്തീയതി
കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാമിന്റെ മാര്‍ച്ച് 15 ന് അമ്പലത്തറ നാഷണല്‍ കോളേജില്‍ വച്ച് നടത്താനിരുന്ന ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 17 ലേക്ക് മാറ്റിയിരിക്കുന്നു.
ടൈംടേബിള്‍
കേരളസര്‍വകലാശാല 2022 മാര്‍ച്ച് 25 മുതല്‍ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.എഡ്. (2015 സ്‌കീം, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2022 മാര്‍ച്ച് 23 മുതല്‍ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.എഡ്. (2018 സ്‌കീം, റെഗുലര്‍ ആന്റ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാഫീസ്
കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ. (വിദൂരവിദ്യാഭ്യാസം – 2018 അഡ്മിഷന്‍) പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15 മുതല്‍ ആരംഭിക്കുന്നതാണ്. പ്രസ്തുത പരീക്ഷയ്ക്ക് പിഴകൂടാതെ മാര്‍ച്ച് 22 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 26 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 29 വരെയും അപേക്ഷിക്കാം.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.ബി.എ./ബി.സി.എ./ബി.എ./ബി.എസ്‌സി./ബി.കോം./ബി.എം.എസ്./ബി.പി.എ./ബി.എസ്.ഡബ്ല്യൂ./ബി.വോക്. കരിയര്‍ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി C.sP.III (മൂന്ന്) സെക്ഷനില്‍ മാര്‍ച്ച് 15 മുതല്‍ 22 വരെയുളള പ്രവൃത്തിദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.
എംജി സർവകലാശാല
പരീക്ഷാ ഏപ്രിൽ ഒന്ന് മുതൽ
മഹാത്മാ ഗാന്ധി സർവ്വകലാശാല – സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തുന്ന ഏഴാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ – എൽ.എൽ.ബി (2016 ന് മുൻപുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷ ഏപ്രിൽ ഒന്നിന് ആരംഭിക്കും. ഇതിലേയ്ക്കുള്ള അപേക്ഷ പിഴയില്ലാതെ മാർച്ച് 21 വരെയും 525 രൂപ പിഴയോടെ മാർച്ച് 22നും 1050 രൂപ സൂപ്പർ ഫൈനോടെ മാർച്ച് 23നും സമർപ്പിക്കാം. വിദ്യാർത്ഥികൾ പരീക്ഷാ ഫീസിനു പുറമെ പെപ്പറൊന്നിന് 35 രൂപ നിരക്കിൽ (പരമാവധി – 210 രൂപ)സി.വി ക്യാമ്പ് ഫീസും അടയ്ക്കണം.
പരീക്ഷാ ഫലം
2021 നവമ്പറിൽ നടന്ന ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര ഡബിൾ ഡിഗ്രി ബി.കോം – എൽ.എൽ.ബി (ഓണേഴ്സ് ) ( 2016 അഡ്മിഷൻ – റഗുലർ, 2013-2014, 2015 അഡ്മിഷൻ – സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശേധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപാ നിരക്കിലുള്ള ഫീസടച്ച് മാർച്ച് 26 വരെ പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും www. mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. മാർക്ക് ലിസ്റ്റിന്റെയോ ഹാൾ ടിക്കറ്റിന്റെയോ പകർപ്പും അപേക്ഷയോടൊപ്പം നൽകണം
പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളേജുകളിലെ ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2017 അഡ്മിഷൻ – റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി കോം .. എൽ.എൽ ബി (ഓണേഴ്സ് ) – 2017 അഡ്മിഷൻ റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2017 അഡ്മിഷൻ – റഗുലർ പരീക്ഷകൾ ഏപ്രിൽ ഏഴിന് ആരംഭിക്കും. വിശദമായ ടൈംടേബ്ൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ.
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2019 അഡ്മിഷൻ – റഗുലർ, പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി കോം. എൽ.എൽ ബി (ഓണേഴ്സ് ) – 2019 അഡ്മിഷൻ റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2019 അഡ്മിഷൻ – റഗുലർ പരീക്ഷകൾ ഏപ്രിൽ ഏഴിന് ആരംഭിക്കും.
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2018 അഡ്മിഷൻ – റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി കോം .. എൽ.എൽ ബി (ഓണേഴ്സ് ) – 2018 അഡ്മിഷൻ റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2018 അഡ്മിഷൻ – റഗുലർ പരീക്ഷകൾ ഏപ്രിൽ എട്ടിന് ആരംഭിക്കും.
അഫിലിയേറ്റഡ് കോളേജു കളിലെ ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2020 അഡ്മിഷൻ – റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി കോം .. എൽ.എൽ ബി (ഓണേഴ്സ് ) – 2020 അഡ്മിഷൻ റഗുലർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബ്ൾ ഡിഗ്രി ബി.ബി.എ. എൽ.എൽ ബി (ഓണേഴ്സ് ) 2020 അഡ്മിഷൻ – റഗുലർ പരീക്ഷകൾ ഏപ്രിൽ എട്ടിന് ആരംഭിക്കും.
0 comments: