തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഏപ്രിൽ 25ന് നടത്താനിരുന്ന അഞ്ച്, ആറ് സെമസ്റ്റർ ബി.എ. മൾട്ടി മീഡിയ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.
സി.യു.എസ്.എസ്.പി. സര്‍ട്ടിഫിക്കറ്റ്, മൊബൈല്‍ നമ്പറുകള്‍, ഇ-മെയില്‍ മാറ്റുന്നതിന് അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ 2019പ്രവേശനം സി.ബി.സി.എസ്.എസ്.-യു.ജി. വിദ്യാര്‍ത്ഥികല്‍ കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാലാ സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. വിദ്യാർത്ഥികൾ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് സൈന്‍അപ്പ് ചെയ്താണ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടത്. കൂടാതെ അഡ്മിഷന്‍ സമയത്ത് നല്‍കിയ ഇ-മെയില്‍, മൊബൈല്‍ നമ്പറുകളിലേക്ക് അയക്കുന്ന ഒ.ടി.പി. സൈന്‍ അപ് ചെയ്യാന്‍ ആവശ്യമാണ്. പക്ഷേ പ്രസ്തുത മൊബൈല്‍ നമ്പറും ഇ-മെയിലും ഇപ്പോള്‍ നിലവിലില്ലെങ്കില്‍ മാറ്റുന്നതിനായി മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇ-മെയില്‍ വിലാസവും അപേക്ഷയോടൊപ്പം വേണ്ട അനുബന്ധരേഖകളുടെ വിവരങ്ങളും മറ്റും വിശദാംശങ്ങളും വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്.
0 comments: