2022, ഏപ്രിൽ 23, ശനിയാഴ്‌ച

പരീക്ഷാ മൂല്യനിർണയം: പ്രതിഫലത്തുക ഉയർത്തൽ സർക്കാർ പരിഗണനയിൽ

                                           


തിരുവനന്തപുരം: ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്തുന്നതിനുള്ള പ്രതിഫലത്തുക ഉയർത്തുന്നത് സർക്കാരിന്റെ പരിഗണനയിൽ. ഒരു ദിവസം രണ്ടു സെഷനുകളിലായി 30 പേപ്പർ മൂല്യനിർണ്ണയം നടത്തുമ്പോൾ പേപ്പർ ഒന്നിന് 8 രൂപ നിരക്കിൽ 240/- രൂപയാണ് ലഭിക്കുന്നത്. ഓരോ ദിവസവും 600 രൂപ ഡി.എ. ഇനത്തിൽ ലഭിക്കും. മാത്രമല്ല ക്യാമ്പുകളിൽ എത്തുന്നതിന് നിയമപ്രകാരം ട്രാവലിങ് അലവൻസും ലഭിക്കും. നിലവിൽ മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുക്കുമ്പോൾ ശമ്പളത്തിനു പുറമെ ഓരോ ദിവസവും ഏതാണ്ട് രണ്ടായിരത്തി അഞ്ഞൂറിലധികം രൂപയുടെ അധിക ആനുകൂല്യവും ലഭിക്കുന്നുണ്ട്. ഇതിനു പുറമെയാണ് സർക്കാർ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്തുന്നതിനുള്ള പ്രതിഫലത്തുക ഉയർത്തുന്നതിനുള്ള പ്രൊപ്പോസൽ പരിഗണിക്കുന്നത്.

0 comments: