2022, ഏപ്രിൽ 23, ശനിയാഴ്‌ച

PSC തര്‍ജ്ജമപ്പിശക് : ഇനി ഇംഗ്‌ളീഷിലും പി എസ് സി ചോദിക്കും

                                            


പി എസ് സി മലയാളം, തമിഴ്, കന്നട ഭാഷകളില്‍ നടത്തുന്ന പരീക്ഷകള്‍ക്കാണ് ഇംഗ്ലീഷ് ചോദ്യങ്ങള്‍ കൂടി നല്‍കാന്‍ ആലോചിക്കുന്നത്.

പി എസ് സി പരീക്ഷയുടെ ചോദ്യ പേപ്പര്‍ തര്‍ജമ ചെയ്യുമ്പോൾ സംഭവിക്കുന്ന തര്‍ജമ പിഴവ് പരിഹരിക്കാന്‍ അതത് ഭാഷയോടൊപ്പം ഇംഗ്ലീഷ് ഭാഷയില്‍ കൂടി ചോദ്യങ്ങള്‍ ചോദിക്കുന്നത് സജീവ പരിഗണനയിലാണെന്ന് പി എസ് സി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

ഇത് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ഇപ്രകാരം തമിഴ് മീഡിയം ചോദ്യ പേപ്പറുകളില്‍ തര്‍ജമ പിശകുകളും അക്ഷര തെറ്റുകളും സംഭവിക്കുന്നതു കാരണം ജോലിക്കുള്ള അവസരം നഷ്ടമാവുകയാണെന്ന പരാതിയില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പി എസ് സി സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 

കൂടാതെ തര്‍ജമ പിശകുകള്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പി എസ് സി സമ്മതിച്ചു. മലയാളം, തമിഴ്, കന്നട ഭാഷകളില്‍ നടത്തുന്ന പരീക്ഷകള്‍ക്കാണ് ഇംഗ്ലീഷ് ചോദ്യങ്ങള്‍ കൂടി നല്‍കാന്‍ പി എസ് സി ആലോചിക്കുന്നത്. എന്നാൽ എത്രയും വേഗം പരാതിക്ക് പരിഹാരം കാണണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. വണ്ടിപ്പെരിയാര്‍ സ്വദേശികളായ ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി എടുക്കുന്നത്. 

0 comments: