മേയ് 7, 9, 10 തീയതികളിൽ അമ്പതിലധികം പ്രമുഖ വിദേശ സർവകലാശാലാ പ്രതിനിധികൾ പങ്കെടുക്കുന്ന വിദ്യാഭ്യാസ പ്രദർശനം കേരളത്തിലെ മൂന്നിടങ്ങളിൽ നടക്കും.
ഇപ്പോൾ പഠനം പൂർത്തിയാക്കിയ ശേഷം രണ്ടു വർഷത്തെ പോസ്റ്റ് സ്റ്റഡി മാതൃകയിലുള്ള വീസ ലഭിക്കുന്നതിനുള്ള സൗകര്യം യുകെയിൽ ലഭ്യമാണ്. കൂടാതെ പൂർത്തിയാക്കിയ കോഴ്സുമായി ബന്ധപ്പെട്ട ജോലി തന്നെ ഈ സമയത്ത് ലഭ്യമായാൽ വീസ നീട്ടിയെടുക്കുന്നതിനുള്ള സൗകര്യവും ലഭിക്കും എന്നതാണ് പ്രധാന ആകർഷണം.
മേയ് ഏഴിന് എറണാകുളം ഇടപ്പള്ളിയിലുള്ള മാരിയറ്റ് ഹോട്ടലിലാണ് എക്സ്പോ ആരംഭിക്കുക. മേയ് ഒമ്പതിന് കോഴിക്കോട് ബീച്ച് റോഡിലുള്ള താജ് ഗേറ്റ് വേയിലും മേയ് പത്തിന് പെരിന്തൽമണ്ണയിലുള്ള ഷിഫ കൺവെൻഷൻ സെന്ററിലുമുണ്ടാവും. എല്ലാ ദിവസവും രാവിലെ പത്തരയ്ക്ക് ആരംഭിക്കുന്ന എക്സ്പോ വൈകുന്നേരം അഞ്ചര വരെ ഉണ്ടാവും.
ഇതിൽ പങ്കെടുക്കുന്നവർക്ക് സർവകലാശാലാ പ്രതിനിധികളുമായി നേരിട്ട് സംസാരിക്കാം. കൂടാതെ ഉപരിപഠന സാധ്യതകൾ, വിദ്യാഭ്യാസ വായ്പ, സ്‌കോളർഷിപ്പ്, വിസ മാനദണ്ഡങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുന്നതിനും അവസരം ലഭിക്കും. മാത്രമല്ല വിവിധ സർവകലാശാലകൾ ഓഫർ ചെയ്യുന്ന കോഴ്സുകൾ താരതമ്യം ചെയ്യാനും സാധിക്കും. ഇതിനോടൊപ്പം പഠനത്തിനൊപ്പവും ശേഷവുമുള്ള ഫുൾ ടൈം, പാർട്ട് ടൈം ജോലി സാധ്യതകളെക്കുറിച്ചും വ്യക്തമായി മനസിലാക്കാം. ഇതിലൂടെ വിദേശ പഠനത്തിന് വ്യക്തമായ ആസൂത്രണം നടത്തുന്നതിന് അസുലഭ അവസരമാണ് ലഭ്യമാകുന്നത്.
നിങ്ങൾക്ക് പ്രവേശന പരീക്ഷയോ ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യമോ ഇല്ലാതെ തന്നെ ബ്രിട്ടീഷ് സർവകലാശാലകളിൽ പ്രവേശനം നേടുന്നതിനുള്ള സൗകര്യം ലഭിക്കും. കൂടാതെ ഉന്നത വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കുന്നതിന് എഡ്റൂട്ട്സിന്റെ പേഴ്സണൽ കൗൺസിലറുടെ സേവനവും സൗജന്യമായി ലഭിക്കും.
ഇതിൽ പ്രവേശനം ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കൊച്ചിയിൽ പങ്കെടുക്കുന്നതിന്, ഫോൺ: 8086 133 333; കോഴിക്കോട്: 8086 125 333; പെരിന്തൽമണ്ണ: 9349 555 333. രജിസ്ട്രേഷൻ സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 961555553.
0 comments: