2022, ഏപ്രിൽ 23, ശനിയാഴ്‌ച

ഒരേസമയം രണ്ട് ബിരുദങ്ങള്‍ പഠിക്കാം, യുജിസി അനുമതി; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍

                                           


ഒരേസമയം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് അക്കാദമിക് പ്രോഗ്രാമുകള്‍ പിന്തുടരാന്‍ അനുമതി. അതായത് ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് രണ്ടു കോഴ്‌സുകള്‍ ഇനിമുതല്‍ ഒന്നിച്ചു പഠിക്കാം. ഇതുമൂലം മുഴുവന്‍ സമയ ബിരുദ- ബിരുദാനന്തര കോഴ്സുകള്‍ ഉള്‍പ്പെടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനാവുന്നത്. യുജിസി ചെയര്‍മാന്‍ എം ജഗദേഷ് കുമാറാണ് യുജിസിയുടെ പദ്ധതി അറിയിച്ചത്. സര്‍ക്കാര്‍, ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) അനുസൃതമായി, ഉന്നത വിദ്യാഭ്യാസത്തിന്റെ വൈവിദ്ധ്യവല്‍ക്കരണമാണ് ലക്ഷ്യമിടുന്നത്. 

വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ഡൊമെയ്നുകളില്‍ മള്‍ട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസം അനുവദിക്കുന്നതാണ് യു ജി സി നീക്കമെന്ന ചെയര്‍മാന്‍ വ്യക്തമാക്കി. ഇതുമൂലം വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടോ ഓണ്‍ലൈനായോ അല്ലെങ്കില്‍ ഇവ സംയുക്തമായോ കോഴ്‌സുകള്‍ പഠിക്കാനാവും. ഈ രീതിയില്‍ വിദ്യാർത്ഥികൾക്ക് പിജി ഡിഗ്രി/ഡിപ്ലോമകള്‍ ഒരുമിച്ച് പഠിക്കാന്‍ കഴിയും. ഇവയ്ക്കുള്ള യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഔദ്യോഗിക ലിസ്റ്റ് നാളെ യുജിസി വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുമെന്നും ചെയര്‍മാന്‍ പറഞ്ഞു. അടുത്ത (2022-23) അധ്യയന വര്‍ഷം മുതല്‍ ഇതിനു പ്രാബല്യത്തിൽ വരും.

വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കോമ്പിനേഷന്‍ മോഡുകളിലൂടെ ഒരേ സമയം രണ്ട് ഡിഗ്രികള്‍ പഠിക്കാന്‍ ഇതോടെ അവസരമൊരുങ്ങും. അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ സ്വയം പഠിക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് യുജിസി ചെയര്‍മാന്‍ പറഞ്ഞു. ഇതിലൂടെ അവരുടെ ഒന്നിലധികമുള്ള കഴിവുകള്‍ വളര്‍ത്തിയെടുക്കാനുള്ള സ്വാതന്ത്ര്യമാണ് യുജിസി നല്‍കുന്നത്.

0 comments: