2022, ഏപ്രിൽ 6, ബുധനാഴ്‌ച

ഡിഗ്രി പ്രവേശനം: കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന്‍റെ രജിസ്ട്രേഷന്‍ ഇന്നലെ മുതല്‍ ആരംഭിച്ചു

                                            


ഈ വർഷത്തെ മുഴുവന്‍ കേന്ദ്ര സര്‍വകലാശാലയിലേക്കും ഡിഗ്രി പ്രവേശനത്തിനായുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന്‍റെ (CUET) രജിസ്ട്രേഷന്‍ പ്രക്രിയ ഇന്നലെ മുതല്‍ ആരംഭിച്ചു.

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പുതിയ വിജ്ഞാപനപ്രകാരം ഏപ്രില്‍ 6 മുതലാണ് അപേക്ഷിച്ചു തുടങ്ങേണ്ടത്. കൂടാതെ മെയ് ആറിന് വൈകീട്ട് 5 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക. അന്ന് രാത്രി 11.50വരെ ഫീസ് അടയ്ക്കാം. ഇങ്ങനെ http://cuet.samarth.ac.in എന്ന വെബ്‍സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

എന്നാൽ എന്‍ ടി എ ഇതുവരെ പരീക്ഷാ തീയതി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ പരീക്ഷ ജൂലായില്‍ ആയിരിക്കുമെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. കൂടാതെ പ്ലസ്ടു സിലബസിലായിരിക്കും പരീക്ഷ എന്നതിനാല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്‍സിഇആര്‍ടി പുസ്തകങ്ങളെ മാത്രം ആശ്രയിച്ചാല്‍ മതിയാകും.

കഴിഞ്ഞ വര്‍ഷം വരെ CUCET എന്ന പേരില്‍ നടന്നിരുന്ന ഈ എന്‍ട്രന്‍സ് ടെസ്റ്റ് പുതിയ രൂപത്തിലും രീതിയിലുമാണ് ഈ വര്‍ഷം മുതല്‍ ഉണ്ടാകുക എന്നാണ് റിപ്പോർട്ട്. നിലവിൽ ഡല്‍ഹി യൂണിവേഴ്സിറ്റി, ജാമിഅ മിലിയ ഇസ്‍ലാമിയ യൂണിവേഴ്സിറ്റി, അലീഗഡ് യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി തുടങ്ങിയ പ്രശസ്തമായ എല്ലാ യൂണിവേഴ്സിറ്റികളിലേക്കുമുള്ള പ്രവേശനം ഇനി മുതല്‍ CUET വഴിയായിരിക്കും. 2009ലെ പാര്‍ലമെന്‍റ് ആക്‌ട് പ്രകാരം വന്ന യൂണിവേഴ്സിറ്റികളിലേക്ക് മാത്രമായുള്ള എന്‍ട്രന്‍സ് പരീക്ഷയായിരുന്നു CUCET എങ്കില്‍ CUET നിലവിൽ വരുന്നതോടെ രാജ്യത്തെ 45 കേന്ദ്രസര്‍വകലാശാലകളിലേക്ക് ഒന്നിച്ചു നടക്കുന്ന പരീക്ഷയായി ഇത് മാറും. അതിനാൽ മറ്റ് യൂണിവേഴ്സിറ്റികളിലും ഡിഗ്രി പ്രവേശനത്തിന് CUET സ്കോര്‍ പരിഗണിക്കപ്പെട്ടേക്കാം.

കൂടാതെ വകമ്ബ്യൂട്ടര്‍ ബെയ്‍സ്‍ഡ് ടെസ്റ്റ് (സിബിടി) ആയിരിക്കും സിയുഇടി. മാത്രമല്ല മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഗുജറാത്തി, ഒഡിയ, ബംഗാളി, ആസാമീസ്, പഞ്ചാബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നിങ്ങനെ 13 ഭാഷകളിലായാണ് പരീക്ഷ നടത്തുന്നത്. ഇതുകൂടാതെ വിദ്യാര്‍ഥിക്ക് ഭാഷകള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഇങ്ങനെ ഫ്രഞ്ച്, ജര്‍മന്‍, ജാപ്പനീസ്, റഷ്യന്‍, ബോഡോ, സന്താലി തുടങ്ങി 19 ഭാഷകളില്‍ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്.

0 comments: