2022, ഏപ്രിൽ 25, തിങ്കളാഴ്‌ച

തുടര്‍ പഠനം; യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുടെ യോഗം വിളിച്ച് നോര്‍ക്ക

                                           


യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുടെ യോഗം വിളിച്ച് നോര്‍ക്ക. ഇതിലൂടെ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങളും അഭിപ്രായങ്ങളും നേരിട്ട് അവതരിപ്പിക്കാനുള്ള വേദിയൊരുക്കുകയാണ് ലക്ഷ്യമെന്ന് നോര്‍ക്ക അറിയിച്ചു. 

റഷ്യന്‍ അധിനിവേശത്തിനിടെ യുക്രൈനില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ഥികളുമായി നോര്‍ക്ക ചര്‍ച്ച നടത്തും. തിരുവനന്തപുരം കവടിയാര്‍ ഗോള്‍ഫ് ലിങ്കിലെ ഉദയ കണ്‍വെന്‍ഷന്‍ സെന്ററി ൽ ഏപ്രില്‍ 30ന് ഉച്ചക്ക് 2.30 മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് യോഗം. ഇതിൽ തുടര്‍ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യും.

ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങളും അഭിപ്രായങ്ങളും നേരിട്ട് അവതരിപ്പിക്കാനുള്ള വേദിയൊരുക്കുകയാണ് ലക്ഷ്യമെന്ന് നോര്‍ക്ക അറിയിച്ചു. ഈ യോഗത്തില്‍ നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ഐഎഎസ്, റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ ഹരികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുക്കും. അതിനാൽ താല്‍പര്യമുള്ള എല്ലാ വിദ്യാര്‍ഥികളും http://ukraineregistration.norkaroots.org എന്ന ലിങ്കില്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സിഇഒ അറിയിച്ചു.

0 comments: