2022, ഏപ്രിൽ 12, ചൊവ്വാഴ്ച

വാഹനപകടങ്ങളില്‍ നിന്നും ആപ്പിള്‍ ഐഫോണ്‍ രക്ഷിക്കും; പുതിയ ഫീച്ചറിനെ കുറിച്ചറിയാം

                                               


2021ല്‍ തന്നെ ആപ്പിള്‍ ക്രാഷ്-ഡിറ്റക്ഷൻ ഫീച്ചർ, ആപ്പിൾ വാച്ച് ഉപയോക്താക്കളിൽ നിന്നും ശേഖരിച്ച ഡാറ്റ വെച്ച് പരീക്ഷിച്ചു തുടങ്ങിയെന്നാണ് പറയുന്നത്.

ആപ്പിള്‍ ഐഫോണ്‍ വാഹനാപകടങ്ങളുടെ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനവുമായി എത്തുമെന്ന് റിപ്പോര്‍ട്ട്. വാൾ സ്ട്രീറ്റ് ജേണലാണ് ഐ‌ഒ‌എസ് 16, വാച്ച് ഒഎസ് 9 എന്നിവയുടെ ഭാഗമായി ഐഫോണിലും ആപ്പിൾ വാച്ചിലും ഈ സവിശേഷത ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇപ്രകാരം ആപ്പിൾ ഉപകരണങ്ങളിൽ നിർമ്മിച്ച സെൻസറുകൾ വഴി ശേഖരിക്കുന്ന ഡാറ്റയെ വിലയിരുത്തിയാണ് ക്രാഷ് ഡിറ്റക്ഷൻ സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ സെൻസർ സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഒരു 'ആക്സിലറോമീറ്റർ' ആണ്, ഇത് ഗുരുത്വാകർഷണത്തിന്‍റെ വർദ്ധനവ് അല്ലെങ്കിൽ 'ജി-ഫോഴ്സ്' വഴി സംഭവിക്കാനിരിക്കുന്ന വാഹനാപകടങ്ങൾ കണ്ടെത്തുന്നു.

വാൾ സ്ട്രീറ്റ് ജേണൽ റിപ്പോര്‍ട്ട് പ്രകാരം പറയുന്നത്, ഐഫോൺ, ആപ്പിൾ വാച്ച് ഉപയോക്താക്കളിൽ നിന്നും ശേഖരിച്ച ഡാറ്റ വച്ച് 2021ല്‍ തന്നെ ആപ്പിള്‍ ക്രാഷ്-ഡിറ്റക്ഷൻ ഫീച്ചർ പരീക്ഷിച്ചു തുടങ്ങിയെന്നാണ്.

കൂടാതെ ഈ പരീക്ഷണങ്ങളിലൂടെ ഒരു കോടിക്ക് അടുത്ത് വാഹന ആഘാതങ്ങൾ കണ്ടെത്താൻ ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് കഴിഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല അതിൽ 50,000-ത്തിലധികം അപകടങ്ങളില്‍,  911-ലേക്ക് ഫോണ്‍ കോള്‍ ചെയ്തുവെന്നും വിവരം പറയുന്നു.

അതുപോലെ 911 കോളുകളിൽ നിന്നുള്ള ഡാറ്റ ആപ്പിളിന്‍റെ ക്രാഷ്-ഡിറ്റക്ഷൻ അൽഗോരിതത്തിന്‍റെ കൃത്യത മെച്ചപ്പെടുത്താൻ ആപ്പിളിനെ സഹായിക്കുന്നു. മാത്രമല്ല 2018-ൽ തന്നെ ആപ്പിൾ വാച്ചിനായി സമാനമായി പ്രവർത്തിക്കുന്ന ഒരു വീഴ്ച കണ്ടെത്തൽ സവിശേഷത പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ വർഷം, ഇതുപോലെ ഉപയോക്താക്കള്‍ക്ക് ശരീരിക അസ്വസ്തയുണ്ടോയെന്ന് വിശകലനം ചെയ്യുന്ന ഒരു ടൂളും ആപ്പിള്‍ അവതരിപ്പിച്ചിരുന്നു.

കൂടാതെ 2019-ൽ പിക്‌സൽ ഉപകരണത്തിൽ കാർ ക്രാഷ് ഫീച്ചർ ചേർത്ത ഗൂഗിൾ ഉൾപ്പെടെയുള്ള മറ്റ് നിരവധി കമ്പനികൾ സമാനമായ സാങ്കേതികവിദ്യകൾ നേരത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് കാർ ക്രാഷ് ഡിറ്റക്ഷൻ വാഗ്ദാനം ചെയ്യുന്ന നിരവധി മൂന്നാം കക്ഷി ആപ്പുകൾ ആപ്പിൾ സ്റ്റോറിൽ ഇതിനകം തന്നെ ലഭ്യമാണ്.

എന്നാൽ അതേസമയം, തിരഞ്ഞെടുത്ത കാർ കമ്പനികളായ ജിഎം, സുബാരു, ഫിയറ്റ് എന്നിവ വർഷങ്ങളായി ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്.

0 comments: