2022, ഏപ്രിൽ 12, ചൊവ്വാഴ്ച

വാഹനത്തിന്റെ റിയർവ്യൂ മിററുകൾ ഉപയോഗിക്കേണ്ട രീതി

                                           


യാത്ര ആരംഭിക്കുന്നതിന് മുമ്പ് വാഹനങ്ങളിലെ റിയർവ്യൂ മിററുകളിൽ കാഴ്ച മറയ്ക്കും വിധം പൊടിയില്ലെന്ന് ഉറപ്പിക്കുക. വാഹനത്തിന്റെ പിൻവശത്തിന്റെ ഒരു ചെറിയ ഭാഗവും, പുറകിൽ നിന്ന് വരുന്ന വാഹനത്തെ കൃത്യമായി കാണാനും പറ്റുന്ന രീതിയിലാണ് റിയർ വ്യൂ മിറർ ക്രമീകരിക്കേണ്ടത്. 

ഔട്ട്സൈഡ് റിയർ വ്യൂ മിററുകൾ കാറിന്റെ ഇരുവശത്തും എന്താണ് സംഭവിക്കുന്നതെന്ന് കാണാനാണ്. ഔട്ട്സൈഡ് റിയർവ്യൂ മിറർ അഡ്ജസ്റ്റ് ചെയ്യുന്നതിന് മുമ്പ്, ശരിയാംവണ്ണം തലയുയർത്തി ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുക. തുടർന്ന് നിങ്ങൾ വലത് റിയർ മിററിൽ, കാറിന്റെ പിൻവശം ഏറ്റവും കുറവുള്ള രീതിയിൽ കാണാൻ ശ്രമിക്കുക. ഇപ്രകാരം റോഡിലേക്കുള്ള കാഴ്ചപരിധി വർധിപ്പിക്കാം. സമാനമായ രീതിയിൽ ഇടത്തെ ഭാഗത്തെ റിയർ മിററും ക്രമീകരിക്കുക. 

അതുപോലെ സൈഡ് റിയർ വ്യൂ മിററുകളിൽ ബ്ലൈൻഡ് സ്പോട് മിറർ നൽകുന്നത് ഇന്ന് പതിവാണ്. ബ്ലൈൻഡ് സ്പോട് മിററുകളുടെ വശങ്ങളിലേക്ക് കൂടുതൽ കാഴ്ചപരിധി ഒരുക്കുകയാണ് ചെയ്യുന്നത്. പിൻവശത്തേക്കുള്ള കാഴ്ചപരിധി ബ്ലൈൻഡ് സ്പോട് മിററുകൾ വർധിപ്പിക്കുമെങ്കിലും, ഇവ ചിലപ്പോൾ നിങ്ങൾക്ക് ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം. ഇതിനു കാരണം ബ്ലൈൻഡ് സ്പോട് മിററിലുള്ള ദൃശ്യങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കാൻ കൂടുതൽ സമയം ആവശ്യമായി വരുന്നതാണ്. കൂടാതെ തിരക്കിട്ട റിയർവ്യൂ മിററുകളുടെ അഡ്ജസ്റ്റ്മെന്റിനിടെ വിരലടയാളങ്ങൾ പതിയുന്നത് ശ്രദ്ധിക്കണം, അത് ഒഴിവാക്കണം. കാരണം റിയർ വ്യൂ മിററുകളിലെ വിരലടയാളങ്ങൾ കാഴ്ച പരിധിയും വ്യക്തതയും കുറയ്ക്കും.

0 comments: