2022, ഏപ്രിൽ 22, വെള്ളിയാഴ്‌ച

പ്ലസ് വണ്‍ പരീക്ഷ ജൂൺ 13മുതൽ, പ്ലസ് ടു ക്ലാസുകൾ ജൂലൈ ഒന്നുമുതൽ ആരംഭിക്കും: ഇത്തവണ അവധി ഉണ്ടാകില്ല

                                          


തിരുവനന്തപുരം: ഇക്കൊല്ലത്തെ പ്ലസ് വണ്‍ മാതൃകാ പരീക്ഷ ജൂണ്‍ 2മുതല്‍ 7വരെ നടക്കും. പിന്നീട് ജൂണ്‍ 13മുതല്‍ 30 വരെ പ്ലസ് വൺ പൊതുപരീക്ഷ ആരംഭിക്കും. മൻപ് ജൂൺ 2ന് ആരംഭിക്കുമെന്നായിരുന്നു അറിയിപ്പ് ഉണ്ടായിരുന്നത്. ഇതാണിപ്പോൾ 13ലേക്ക് മാറ്റിയത്. എന്നാൽ പ്ലസ് വൺ പരീക്ഷ കഴിഞ്ഞാൽ അടുത്ത ദിവസം മുതൽ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ ആരംഭിക്കും. അതായത് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഇത്തവണ പരീക്ഷയ്ക്ക് ശേഷമുള്ള അവധി ലഭിക്കില്ല. വാർഷിക പരീക്ഷ 30ന് കഴിഞ്ഞാൽ അടുത്ത ദിവസം (ജൂലൈ 1) മുതൽ പ്ലസ് ടു ക്ലാസുകൾ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. 

0 comments: