ആര്‍ ബി ഐ അസിസ്റ്റന്റ് പ്രിലിമിനറി പരീക്ഷയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ സെലക്ഷന്‍ ലിസ്റ്റ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു. ഈ ഫലങ്ങള്‍ക്കായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ അവ ഔദ്യോഗിക വെബ്സൈറ്റില്‍ പരിശോധിക്കാം.
ഏപ്രില്‍ 21 ന് ഫലം പ്രഖ്യാപിച്ചതിനാല്‍, ഈ വര്‍ഷം മാര്‍ച്ച് 26, മാര്‍ച്ച് 27 തീയതികളില്‍ ആര്‍ ബി ഐ അസിസ്റ്റന്റ് പരീക്ഷ എഴുതിയ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും വെബ്‌സൈറ്റ് നേരിട്ട് സന്ദര്‍ശിച്ച് ഫലം ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കും. പ്രിലിമിനറി ഫല ലിസ്റ്റില്‍ ഇടം നേടിയ എല്ലാവര്‍ക്കും 2022 മെയ് 8 ന് നടക്കാനിരിക്കുന്ന മെയിന്‍ പരീക്ഷ എഴുതാം.
0 comments: