2022, ഏപ്രിൽ 22, വെള്ളിയാഴ്‌ച

ഏപ്രിൽ 27മുതൽ ഒന്നാം ക്ലാസ് പ്രവേശനം; പ്രവേശനോത്സവം ജൂൺ ഒന്നിന്

                                          


തിരുവനന്തപുരം: ഏപ്രിൽ 27മുതൽ അടുത്ത അധ്യയന വർഷത്തിലേക്കുള്ള (2022-23) ഒന്നാം ക്ലാസ് മുതലുള്ള പ്രവേശനം ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ വഴി എല്ലാ വിവരങ്ങൾ ലഭ്യമാണ്. സംസ്ഥാന വ്യാപകമായി ജൂൺ ഒന്നിന് സ്കൂൾ പ്രവേശനോത്സവം നടക്കും. മന്ത്രി വി.ശിവൻകുട്ടി, തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ പുതിയ അധ്യയന വർഷത്തെ നടപടികൾ പ്രഖ്യാപിച്ചത്. കൂടാതെ പ്രവേശനോത്സവത്തിനുള്ള സാംഘടക സമിതികൾ ഉടൻചേരും. മാത്രമല്ല പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും. എന്നാൽ കോവിഡ് കാലത്ത് നടപ്പാക്കിയ ‘തിരികെ സ്കൂളിലേക്ക്’ മാർഗരേഖ പ്രകാരമാകും പ്രവേശനോത്സവ നടപടികൾ. കൂടാതെ സ്കൂൾ പ്രവേശന കവാടത്തിൽ കുട്ടികളെ സ്വീകരിക്കാൻ നടപടിയുണ്ടാകും. ആദ്യമായാണ് കോവിഡ് കാലത്തിനു ശേഷം ജൂണിൽ പുതിയ ഒരു അധ്യയന വർഷം ആരംഭിക്കുന്നത്.

0 comments: