2022, ഏപ്രിൽ 14, വ്യാഴാഴ്‌ച

നിങ്ങളുടെ പ്രധാനപ്പെട്ട രേഖകള്‍ ഐ ഫോണ്‍ നോട്ട്സില്‍ നിന്നും ഡിലീറ്റായി പോയോ? വിഷമിക്കേണ്ട, പരിഹാരമുണ്ട്

                                             


 

നിങ്ങളുടെ ഏതെങ്കിലും പ്രധാനപ്പെട്ട രേഖകള്‍ ഐ ഫോണ്‍ നോട്ട്സില്‍ നിന്നും ഡിലീറ്റായി പോയോ?

വിഷമിക്കേണ്ട, തിരിച്ച്‌ എടുക്കാന്‍ നമ്മുക്കൊരു പോംവഴിയുണ്ട്. കുറിപ്പുകള്‍ പെര്‍മനനന്‍റ് ഡിലീറ്റ് ചെയ്തിട്ടില്ലെങ്കില്‍ അവ വീണ്ടെടുക്കാന്‍ കഴിയും എന്നത് ശ്രദ്ധിക്കണം. പക്ഷേ ഇത് 30 ദിവസം കഴിഞ്ഞെങ്കില്‍ ചിലപ്പോള്‍ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയില്ല.

ഡിലീറ്റ് ചെയ്തവ തിരിച്ചെടുക്കാന്‍

• നിങ്ങളുടെ iPhone-ല്‍ Notes ആപ്പ് തുറക്കുക.

• മുകളില്‍ ഇടത് സൈഡിലെ ആരോയില്‍ ടാപ്പുചെയ്യുക, ഇതുവഴി നിങ്ങള്‍ക്ക് ഫോള്‍ഡറുകള്‍ മെനുവില്‍ പ്രവേശിക്കാനാകും.

• റീസെന്‍റ് ഡീലീറ്റ് എന്ന ഫോള്‍ഡര്‍ ടാപ്പ് ചെയ്യുക.

• ശേഷം മുകളില്‍ വലത് സൈഡിലെ എഡിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

• വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്ന കുറിപ്പ് തിരഞ്ഞെടുക്കുക. ശേഷം സ്ക്രീനിന്റെ താഴെ ഇടത് കോണിലുള്ള നീക്കുക ബട്ടണ്‍ ടാപ്പുചെയ്യുക.

• പിന്നീട് തിരിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന ഫോള്‍ഡര്‍ തിരഞ്ഞെടുത്ത് അതില്‍ ടാപ്പ് ചെയ്യുക.

ഐക്ലൗഡില്‍ നിന്നും ഡിലീറ്റ് ചെയ്ത നോട്ടുകള്‍

• നോട്ട്സ് ഓപ്ഷന്‍ ടാപ്പ് ചെയ്യുക.

• ഇപ്പോള്‍ ഇടതുവശത്തുള്ള പട്ടികയില്‍ അടുത്തിടെ ഡിലീറ്റാക്കിയ ഫോള്‍ഡര്‍ നിങ്ങള്‍ക്ക് കാണാം. അത് ടാപ്പ് ചെയ്യുക.

• കുറിപ്പ് തിരഞ്ഞെടുക്കുക, ശേഷം ടൂള്‍ബാറിലെ റിക്കവറി ഓപ്ഷന്‍ ക്ലിക്കുചെയ്യുക. കുറിപ്പ് നോട്ട്സ് ഫോള്‍ഡറിലേക്ക് നീങ്ങും.

0 comments: