2022, ഏപ്രിൽ 18, തിങ്കളാഴ്‌ച

SSLC പരീക്ഷയുടെ മൂല്യനിര്‍ണയം മേയ് 11 മുതല്‍ മേയ് 27 വരെ; മൂല്യനിര്‍ണയത്തിന് പെന്‍സില്‍ മാത്രമേ ഉപയോഗിക്കാവൂ..

                                          


തിരുവനന്തപുരം: SSLC പരീക്ഷയുടെ മൂല്യനിര്‍ണയം മേയ് 11 മുതല്‍ മേയ് 27 വരെ നടക്കും. മൂല്യനിര്‍ണയ ക്യാംപില്‍ ഒരാള്‍ ഒരു ദിവസം 80 മാര്‍കിന്റെ പരീക്ഷയുടെ 24 ഉത്തരക്കടലാസുകളും 40 മാര്‍കിന്റെ പരീക്ഷയുടെ 36 ഉത്തരക്കടലാസുകളുമാണ് നോക്കേണ്ടത്. ഇപ്രകാരം രണ്ട് സെഷനുകളിലായി ആറ് മണിക്കൂറാണ് ഒരു ദിവസത്തെ മൂല്യനിര്‍ണയം.

കൂടാതെ മുഴുവന്‍ സമയവും മൂല്യനിര്‍ണയത്തിനായി വിനിയോഗിക്കണമെന്നും എന്നാൽ വേഗത്തില്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങി കൂട്ടം കൂടുന്നവരുടെ പേരുകള്‍ നടപടിക്കായി ക്യാംപ് ഓഫീസര്‍ റിപോര്‍ട് ചെയ്യണമെന്നും സര്‍കുലറില്‍ നിര്‍ദേശമുണ്ട്.

എന്നാൽ മൂല്യനിര്‍ണയത്തിന് പെന്‍സില്‍ മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളൂ. എസ്എസ്എല്‍സി പരീക്ഷയുടെ അതേ ഘടന തന്നെയാണ് പ്ലസ് ടു പരീക്ഷയ്ക്കുമെങ്കിലും പ്ലസ്ടു മൂല്യനിര്‍ണയത്തിനുള്ള പേപ്പറുകളുടെ എണ്ണം ഈ വർഷം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ പ്ലസ് ടുവിന് 80 മാര്‍കിന്റെ പരീക്ഷയുടെ 34 പേപയ്‌റുകളും 30 മാര്‍കിന്റെ പരീക്ഷയുടെ 50 പേയ്പറുകളുമാണ് പരിഗണിക്കേണ്ടത്.

0 comments: