വിദ്യാർഥികൾക്കും പഠനം പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കും ഇഷ്ട തൊഴിൽമേഖലയിൽ അധിക നൈപുണ്യം നേടുന്നതിനു ജാമ്യമോ ഈടോ ഇല്ലാതെ 5000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ വായ്പ നൽകുന്നു. അസാപ് കേരളയും കനറാ ബാങ്കും (ASAP Kerala - Canara Bank) ചേർന്നാണു നൈപുണ്യ വായ്പ പദ്ധതി നടപ്പാക്കുന്നത്.
കോഴ്സ് കാലയളവിലും തുടർന്നുള്ള ആറു മാസവും മൊറട്ടോറിയവും 3 മുതൽ 7 വർഷം വരെ തിരിച്ചടവു കാലാവധിയുമുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. നിലവിൽ വിദ്യാഭ്യാസ വായ്പയെടുത്തവർക്കും അപേക്ഷിക്കാം.
നൈപുണ്യ കോഴ്‌സുകളിൽ റജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കു കനറാ ബാങ്ക് ശാഖയിൽ നേരിട്ടോ, വിദ്യാലക്ഷ്മി പോർട്ടൽ വഴിയോ അപേക്ഷ നൽകാം. എൻഎസ്ക്യുഎഫ് / എൻഎസ്‍ഡിസി അംഗീകൃത കോഴ്‌സുകൾ ചെയ്യുന്ന കേന്ദ്ര, സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ഇതിന്റെ ഗുണം ലഭിക്കും.
0 comments: