2022, ഏപ്രിൽ 29, വെള്ളിയാഴ്‌ച

പട്ടിക വർഗ വിദ്യാർഥികൾക്ക് സൗജന്യ എൻട്രൻസ് ക്രാഷ് കോച്ചിങ്

2021-22 അധ്യയന വർഷം പ്ലസ് ടു സയൻസ് വിഷയത്തിൽ പഠിക്കുന്ന പട്ടിക വർഗ വിദ്യാർഥികൾക്ക് 2022 ലെ NEET/ എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയ്ക്കായി ഒരു മാസത്തെ ക്രാഷ് കോച്ചിംഗിന് പട്ടികവർഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകരിൽ നിന്നും ഏറ്റവും യോഗ്യരായ 100 പേരെ തിരഞ്ഞെടുത്ത് NEET/ എൻജിനിയറിംഗ് കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കുന്നതിനായി താമസ, ഭക്ഷണ സൗകര്യത്തോടെ സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനം മുഖേന ഒരു മാസം നീണ്ടു നിൽക്കുന്ന റസിഡൻഷ്യൽ പ്രവേശന പരീക്ഷാ പരിശീലന പരിപാടി (ക്രാഷ് കോഴ്‌സ്) യാണ് സംഘടിപ്പിക്കുന്നത്. 

താത്പര്യമുള്ളവർ പേര്, മേൽവിലാസം, ബന്ധപ്പെടാവുന്ന ഫോൺ നമ്പർ ഇവ വെള്ളകടലാസിൽ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് വൺ പരീക്ഷയുടെ സർട്ടിഫിക്കറ്റിന്റെയും, ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം നെടുമങ്ങാട്, കാഞ്ഞിരപ്പള്ളി, ഇടുക്കി, അട്ടപ്പാടി, കണ്ണൂർ, നിലമ്പൂർ കൽപ്പറ്റ എന്നീ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസുകളിൽ മേയ് നാലിനു വൈകിട്ട് അഞ്ചിനു മുമ്പായി ബന്ധപ്പെട്ട ഐ.റ്റി.ഡി പ്രോജക്ട് ഓഫീസർ/ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർമാർക്ക് അപേക്ഷ നൽകണം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകൾ ഇല്ലാത്തതുമായ അപേക്ഷകൾ പരിഗണിക്കില്ല.  തെരഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലനത്തിനായുള്ള മുഴുവൻ ചെലവും താമസ, ഭക്ഷണ ചെലവുകളും സർക്കാർ വഹിക്കും.

0 comments: