2022, ഏപ്രിൽ 26, ചൊവ്വാഴ്ച

ഗ്രാമീണ വികസന പദ്ധതികളുടെ ഭാഗമാകാന്‍ താത്പര്യമുണ്ടോ?; എസ്.ബി.ഐ. യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പ്

 


പ്രവർത്തനപരിചയമുള്ള നോൺ ഗവൺമെൻറൽ ഓർഗനൈസേഷനുകളുമൊത്ത് (എൻ.ജി.ഒ.കൾ), ഗ്രാമീണ വികസന പദ്ധതികളിൽ 13 മാസത്തോളം പ്രവർത്തിക്കാൻ യുവജനങ്ങൾക്ക് അവസരമൊരുക്കുന്ന എസ്.ബി.ഐ. ഫൗണ്ടേഷന്റെ എസ്.ബി.ഐ. യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പിലേക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവർ, ഗ്രാമങ്ങളിൽ താമസിച്ച്, സമൂഹ പുരോഗതിക്കായി, നിശ്ചിത മേഖലകളിലെ ഒരു പദ്ധതി നടപ്പാക്കാനോ മുമ്പ് തുടങ്ങിെവച്ച, പദ്ധതി പൂർത്തിയാക്കോനോ ഒരു എൻ.ജി.ഒ.യുമായി സഹകരിച്ചു പ്രവർത്തിക്കണം. പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രമേയങ്ങളിൽ വിദ്യാഭ്യാസം, വനിതാ ശാക്തീകരണം, ജലം,പരമ്പരാഗത കരകൗശലം, സാങ്കേതികവിദ്യ, സാമൂഹിക സ്വയംസംരഭകത്വം, ഗ്രാമീണ ഉപജീവനം, ജനായത്തഭരണം, ആരോഗ്യം, വനിതാ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവ ഉൾപ്പെടുന്നു. ഓരോ പ്രമേയത്തിന്റെയും വിശദാംശങ്ങൾ www.youthforindia.org യിൽ ലഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം, ലിവിങ് എക്സ്പെൻസസ് ആയി 15,000 രൂപയും പ്രതിമാസ യാത്രാച്ചെലവായി 1000 രൂപയും ലഭിക്കും. കൂടാതെ ഹെൽത്ത് ആക്സിഡൻ്റ് ഇൻഷുറൻസ് പോളിസിയും യാത്രച്ചെലവുകളും. ഫെലോഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് റീ അഡ്ജസ്റ്റ്മെൻ്റ് അലവൻസ് ആയി 50,000 രൂപയും സാക്ഷ്യപത്രവും നൽകും.പ്രോഗ്രാം തുടങ്ങുന്ന ഒക്ടോബർ ഒന്നിനകം കുറഞ്ഞത് ബിരുദമെങ്കിലും എടുത്തിരിക്കണം. പ്രിലിമിനറി ആപ്ലിക്കേഷൻ you4.in/yfiorg വഴി നൽകാം. അവസാന തീയതി മേയ് രണ്ട്.വിവരങ്ങൾക്ക്: youthforindia.org.

0 comments: