ഒരു ലക്ഷം മുൻഗണനാ കാർഡുകൾ വിതരണം ചെയ്യുമെന്ന് മന്ത്രി
സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യുമെന്ന് മന്ത്രി അഡ്വ.ജി. ആർ.അനിൽ പറഞ്ഞു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ ആരംഭിച്ച സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മുൻഗണനാ കാർഡുകൾ അനർഹരുടെ കൈയിൽനിന്ന് തിരിച്ചെടുത്ത് അർഹരായവർക്ക് നൽകുന്നതിനുള്ള നടപടികൾ തുടരുകയാണ്. അർഹരായ ഒരു ലക്ഷം ആളുകൾക്ക് കൂടി മുൻഗണനാ കാർഡുകൾ നൽകുന്നതോടെ രണ്ടര ലക്ഷം മുൻഗണനാ കാർഡുകളുടെ വിതരണം പൂർത്തിയാകും. അനർഹരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളും പങ്കാളികളാകണം. റേഷൻ കടകളിലെ ലിസ്റ്റുകൾ പരിശോധിച്ച് ചർച്ച നടത്തണമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ സംവിധാനങ്ങൾ സുതാര്യമായി പ്രവർത്തിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. സംസ്ഥാനത്തെ താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസുകൾ ഇ - ഓഫീസുകളാക്കി മാറ്റും. ആയിരം റേഷൻ കടകൾ സ്മാർട്ടാക്കി മാറ്റും. പൊതുജനങ്ങൾക്ക് ഓഫീസുകളിൽ എത്താതെ ഓൺലൈനായി പരാതികൾ സമർപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
0 comments: