2022, ഏപ്രിൽ 30, ശനിയാഴ്‌ച

AIIMS ൽ ബിഎസ‍്‍സി നഴ‍്‍സിങ് കോഴ‍്‍സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദാംശങ്ങൾ അറിയാം

 


ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) മൂന്ന് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 വ‍ർഷത്തേക്കുള്ള ബിഎസ‍്‍സി (എച്ച്) നഴ‍്‍സിങ്, ബിഎസ‍്‍സി നഴ‍്‍സിങ് (പോസ്റ്റ്-ബേസിക്), ബിഎസ‍്‍സി പാരാമെഡിക്കൽ കോഴ്സ് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ന്യൂഡൽഹി  എയിംസിലേക്കും മറ്റ് എയിസുകളിലേക്കും കോഴ്സിന് അപേക്ഷിക്കാം.

ബിഎസ‍്‍സി (എച്ച്) നഴ‍്‍സിങിന് ആ‍ർക്കെല്ലാം അപേക്ഷിക്കാം?

ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തിലെ അംഗീ‍കൃത വിദ്യാഭ്യാസ ബോ‍ർഡുകളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ പന്ത്രണ്ടാം ക്ലാസ് പാസ്സാവുകയോ പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയോ ചെയ്യുന്നവ‍ർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്, കെമിസ്ട്രി, ഫിസിക്സ്, ബയോളജി എന്നീ വിഷയങ്ങൾ 12-ാം ക്ലാസ് തലത്തിൽ പഠിച്ചിട്ടുണ്ടായിരിക്കണം. ഇവയിൽ ശരാശരി 55% മാർക്ക് നേടിയിരിക്കണം. പട്ടികജാതി, പട്ടികവിഭാഗക്കാ‍‍ർക്ക് 50 ശതമാനം മാ‍ർക്ക് മതി.

ബിഎസ‍്‍സി പാരാമെഡിക്കൽ കോഴ്സിന് അപേക്ഷിക്കാനുള്ള യോഗ്യത?

പന്ത്രണ്ടാം ക്ലാസ് പാസ്സാവുകയോ പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയോ ചെയ്യുന്നവ‍ർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്, കെമിസ്ട്രി, ഫിസിക്സ്, ബയോളജി അല്ലെങ്കിൽ ഗണിതം എന്നിവയിൽ എല്ലാത്തിനും കൂടി ശരാശരി 50 ശതമാനം മാ‍‍ർക്ക് ഉണ്ടായിരിക്കണം. പട്ടികജാതി, പട്ടികവിഭാഗക്കാ‍‍ർക്ക് 45 ശതമാനം മാ‍ർക്കാണ് വേണ്ടത്.

ബിഎസ‍്‍സി നഴ‍്‍സിങ് (പോസ്റ്റ്-ബേസിക്) കോഴ്സിന് അപേക്ഷിക്കാനുള്ള യോഗ്യത?

  • 10+2 എന്ന രീതിയിൽ പന്ത്രണ്ടാം ക്ലാസ് പാസ്സാവുകയോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. 1986ലോ അതിന് മുമ്പോ 10+1 പാസ്സായവ‍ർക്കും അപേക്ഷിക്കാം.
  • ഏതെങ്കിലും സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള സ്ഥാപനത്തിൽ നിന്നും ജനറൽ നഴ്സിങ് ആൻറ് മിഡ‍്‍വൈഫറിയിൽ ഡിപ്ലോമ
  • സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള സ്ഥാപനത്തിൽ നഴ്സ് ആയോ മിഡ‍്‍വൈഫ് ആയോ രജിസ്റ്റ‍ർ ചെയ്തിരിക്കണം.
  • പുരുഷ നഴ്സുമാരുടെ കാര്യത്തിൽ (2003ൽ പുതിയ ഇൻറഗ്രേഷൻ കോഴ്സ് വരുന്നതിന് മുമ്പ് പാസ്സായിട്ടുള്ളവരാണെങ്കിൽ) സ്റ്റേറ്റ് നഴ്സിങ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള സ്ഥാപനത്തിൽ നഴ്സ് ആയി രജിസ്റ്റ‍ർ ചെയ്തിരിക്കണം. അത് കൂടാതെ ജനറൽ നഴ്സിങ് സ‍ർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. മിഡ‍്‍വൈഫറി ട്രെയിനിങിന് പുറമെ ഇനി പറയുന്ന ഏതെങ്കിലും വിഷയത്തിൽ 6 മാസത്തെ പരീശീലനവും ലഭിച്ചിരിക്കണം. 1) ഒടി ടെക്ക്നിക്ക്സ്, 2) ഒപ്താൽമിക് നഴ്സിങ്, 3) ലെപ്രസി നഴ്സിങ്, 4) ടിബി നഴ്സിങ് (5) സൈക്യാട്രിക് നഴ്സിങ്, 6) ന്യൂറോളജിക്കൽ ആൻറ് ന്യൂറോസ‍ർജിക്കൽ നഴ്സിങ്, 7) കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിങ് (8) ക്യാൻസ‍ർ നഴ്സിങ്, 9) ഓ‍ർത്തോപീ‍ഡിയാക് നഴ്സിങ്.

ഏപ്രിൽ 27 മുതൽ മെയ് 14 വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം. അപേക്ഷ സ്വീകരിച്ചോ ഇല്ലയോയെന്ന് മെയ് 17ന് അറിയാം. 17 മുതൽ 20 വരെ തിരുത്തലുകൾ വരുത്താനുള്ള സമയമാണ്. മെയ് 23ന് അപേക്ഷ സ്വീകരിച്ചവരുടെ ഫൈനൽ ലിസ്റ്റ് പ്രഖ്യാപിക്കും.

0 comments: