2022, ഏപ്രിൽ 14, വ്യാഴാഴ്‌ച

എന്‍‌ടി‌എ നീറ്റ് 2022 രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു; ജൂലൈ 17 ന് എഴുത്ത് പരീക്ഷ നടത്തും, ചോദ്യപേപ്പറില്‍ 200 ചോദ്യങ്ങള്‍

                                           


എന്‍‌ടി‌എ (നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി) നീറ്റ് 2022 രജിസ്‌ട്രേഷന്‍ നടപടികള്‍ ഏപ്രില്‍ 6 മുതല്‍ ആരംഭിച്ചു.

ബിഎസ്‌സി നഴ്‌സിംഗ്, വെറ്ററിനറി ഉള്‍പ്പെടെയുള്ള മെഡിക്കല്‍ പ്രോഗ്രാമുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ബിരുദ (യുജി) മെഡിക്കല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് neet.nta.nic.in​ എന്ന വെബ്‌സൈറ്റിലൂടെ മെയ് 6നകം അപേക്ഷിക്കാനും രജിസ്റ്റര്‍ ചെയ്യാനും കഴിയുന്നതാണ്.

കൂടാതെ NEET 2022-ന് രജിസ്റ്റര്‍ ചെയ്യുമ്ബോള്‍, ഉദ്യോഗാര്‍ത്ഥിയുടെ സമീപകാല പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പോസ്റ്റ്കാര്‍ഡ് സൈസ് ഫോട്ടോ, ഒപ്പ്, ഇടത്, വലത് കൈ വിരലുകള്‍, തംപ് ഇപ്രഷന്‍, കാറ്റഗറി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്കാന്‍ ചെയ്ത കോപ്പികള്‍ എന്നിവ ഉള്‍പ്പെടെയുള്ള ചില രേഖകള്‍ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റുകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

ജൂലൈ 17 ന് എഴുത്ത് പരീക്ഷയായി നീറ്റ് 2022 നടത്തും. 200 ചോദ്യങ്ങള്‍ നീറ്റ് ചോദ്യപേപ്പറില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകും, 200 മിനിറ്റ് ദൈര്‍ഘ്യമുണ്ടാകുന്ന പരീക്ഷ നീറ്റ് പരീക്ഷ 13 ഭാഷകളിലായിട്ടാണ് നിലവിൽ നടത്തുന്നത്. ഇന്ത്യയിലെ ഏകദേശം 543 നഗരങ്ങളിലും ഇന്ത്യയ്ക്ക് പുറത്തുള്ള 14 നഗരങ്ങളിലും പരീക്ഷ നടത്തും.

0 comments: