കൊച്ചി: മൂല്യനിര്‍ണയം നടത്തേണ്ട ഹയര്‍ സെക്കന്‍ഡറി പരീക്ഷാ പേപ്പറുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതിനെതിരെ അദ്ധ്യാപകര്‍ സമരത്തിലേക്ക്.
ഒരു ദിവസം മൂല്യനിര്‍ണയം ചെയ്യേണ്ട പേപ്പറുകളുടെ എണ്ണം 26ല്‍ നിന്ന് 34ആയും 40ല്‍ നിന്ന് 50ആയും വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം ചെയ്യുന്നത്. ഇങ്ങനെ മൂല്യനിര്‍ണ്ണയ ക്യാമ്ബുകളിലടക്കം ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഫെഡറേഷന്‍ ഒഫ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. എറണാകുളം അദ്ധ്യാപക ഭവനില്‍ ചേര്‍ന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യാതിഥിയായിരുന്നു.
0 comments: