2022, ഏപ്രിൽ 14, വ്യാഴാഴ്‌ച

തൊഴില്‍രഹിതര്‍ക്കുള്ള വായ്പയ്ക്ക് അപേക്ഷിക്കാം

                                             


പത്തനംതിട്ട: ജില്ലയിലെ പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്ക്, വസ്തു / ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ സ്വയംതൊഴില്‍, വിവാഹം, ഭവനം, ഭവന പുനഃരുദ്ധാരണ, വാഹന(ഓട്ടോറിക്ഷ മുതല്‍ ടാക്സി കാര്‍ /ഗുഡ്സ് കാരിയര്‍ ഉള്‍പ്പടെയുള്ള കമേഴ്‌സ്യല്‍ വാഹനങ്ങള്‍) എന്നിവയ്ക്കുള്ള വായ്പകള്‍ക്ക് അപേക്ഷിക്കാം.

എന്നാൽ സ്വയംതൊഴില്‍, വാഹന വായ്പയ്ക്ക് കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കവിയരുത്. പ്രായം 18നും 55നും മധ്യേയാവണം. കൂടാതെ പെണ്‍കുട്ടികളുടെ വിവാഹ വായ്പയ്ക്ക് അപേക്ഷിക്കുന്ന രക്ഷാകര്‍ത്താവിന്റെ പ്രായപരിധി 65 വയസ്. വരുമാനപരിധി 300000 രൂപ.

കൂടാതെ വാഹന വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരിക്കണം. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങള്‍ക്കും എംസി റോഡില്‍ പന്തളം പോസ്റ്റാഫീസിനു സമീപമുള്ള അഞ്ജലി ബില്‍ഡിങ്ങിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9400068503.

0 comments: