കോട്ടയം: പാഠപുസ്തകത്തില്‍ അച്ചടിച്ചുവന്ന പ്രതിജ്ഞയില്‍ പിശകുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മൂന്നാം ക്ലാസുകാരന്‍. കോട്ടയം (Kottayam) ഈരാറ്റുപേട്ട ഗവ. മുസ്ലിം എ.എല്‍.പി. സ്കൂളിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് അബ്ദുല്‍ റഹീമാണ് പുസ്തകത്തിലെ അച്ചടിച്ചതിൽ തെറ്റുണ്ടെന്ന് ചൂണ്ടിക്കാണിച്ചത്.
പരിസര പഠനം ഇംഗ്ലീഷ് മീഡിയം പാഠപുസ്തകത്തിലാണ് തെറ്റായി അച്ചടിച്ചിരുന്നത്. പുസ്തകത്തിലെ പ്രതിജ്ഞയിൽ തെറ്റ് കണ്ടെത്തിയ റഹിം എസ്.സി.ഇ.ആര്‍.ടി.യിലേക്ക് (SCERT) ഇതിവെ പറ്റി കത്തയയ്ക്കുകയും ചെയ്തു. ഇപ്രകാരം പുസ്തകത്തില്‍ രണ്ടിടത്ത് തെറ്റുണ്ടെന്ന് ചൂണ്ടിക്കാണിച്ച് അയച്ച കത്തിന് എസ്.സി.ഇ.ആര്‍.ടി. മറുപടി നല്‍കുകയും ചെയ്തു. ഇത് അച്ചടിപ്പിശക് ഉടന്‍ ആരംഭിക്കുന്ന പാഠപുസ്തക പരിഷ്കരണത്തില്‍ പരിഹരിക്കുമെന്ന് അറിയിച്ചുകൊണ്ടായിരുന്നു മറുപടി.
പുസ്തകത്തിലെ തെറ്റ് ചൂണ്ടിക്കാണിച്ചതിന് റഹിമിനെ പ്രധാനാധ്യാപകന്‍ പി.വി. ഷാജിമോന്‍, പി.ടി.എ പ്രസിഡന്റ് പി.കെ. നൗഷാദ് തുടങ്ങിയവര്‍ റഹീമിന് അഭിനന്ദനങ്ങള്‍ അറിയിച്ചു.
0 comments: