2022, മേയ് 19, വ്യാഴാഴ്‌ച

പബ്ലിക്ക് റിലേഷൻസ് ആൻഡ് ടൂറിസം കോഴ്‌സിലേക്ക് അപേക്ഷ


കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) എറണാകുളം സെന്ററിൽ പി.ജി.ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആൻജ് ടൂറിസം കോഴ്‌സിലേക്ക് ജൂൺ 4 വരെ അപേക്ഷിക്കാം. അംഗീകൃത സർവകാലശാല ബിരുദം ആണ് യോഗ്യത. (അവസാന വർഷ പരീക്ഷ എഴുതി പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം).വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളിൽ ട്രാവൽ ആൻഡ് ടൂറിസം ഓപ്പറേഷൻ രംഗത്ത് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കും പബ്ലിക് റിലേഷൻ ഓഫീസർ, ഇൻഫർമേഷൻ ഓഫീസർ എന്നീ സർക്കാർ തസ്തികകളിലേക്കും ജോലി സാധ്യതകളുണ്ട്. വിശദവിവരങ്ങൾക്ക്: 0484-2401008.


0 comments: