മറുവശത്ത്, പല ഉപഭോക്താക്കളും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ ഒരു പര്‍ചേസ് നടത്തിയതിന് ശേഷം അവരുടെ സേവനത്തില്‍ പലപ്പോഴും സന്തുഷ്ടരല്ല, മാത്രമല്ല അതിനെക്കുറിച്ച് പല തരത്തില്‍ പരാതിപ്പെടുകയും ചെയ്യുന്നു. നിങ്ങളും ഇത്തരത്തിലുള്ള പ്രശ്നം നേരിടുന്നുണ്ടെങ്കില്‍ ഓണ്‍ലൈനില്‍ ഷോപിംഗ് ചെയ്യുമ്പോൾ നിങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി, സര്‍കാര്‍ കാലാകാലങ്ങളില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നു. അടുത്തിടെ സര്‍കാര്‍ ഉപഭോക്തൃ സംരക്ഷണ നിയമവും നടപ്പാക്കിയിട്ടുണ്ട്.
ഓര്‍ഡര്‍ റദ്ദാക്കുന്നതിന് തുക ഈടാക്കാനാവില്ല
ഓണ്‍ലൈനായി ഷോപിംഗ് നടത്തുമ്പോൾ ഓര്‍ഡര്‍ റദ്ദാക്കുന്നതിന് കംപനികള്‍ക്ക് നിങ്ങളില്‍ നിന്ന് ഒരു തരത്തിലുള്ള അധിക ചാര്‍ജും ഈടാക്കാനാകില്ല. കൂടാതെ നിങ്ങള്‍ക്ക് എന്തെങ്കിലും കേടായതോ വ്യാജമോ ആയ ഉല്‍പന്നം ഡെലിവര്‍ ചെയ്തിട്ടുണ്ടെങ്കില്‍, ഉത്പന്നങ്ങള്‍ മാറ്റിക്കിട്ടുന്നതിനും അല്ലെങ്കില്‍ തുക തിരികെ ലഭിക്കുന്നതിനും നിങ്ങള്‍ക്ക് അവകാശമുണ്ട്.
ഉത്ഭവ രാജ്യം എഴുതിയിട്ടുണ്ടാവണം
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെ സാധനങ്ങളില്‍ ഉത്ഭവ രാജ്യം (Country of origin) എഴുതിയിട്ടുണ്ടാവണം. നിങ്ങളുടെ ഉല്‍പന്നത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അല്ലെങ്കില്‍ ഇ-കൊമേഴ്‌സ് കംപനിയുടെ സേവനത്തില്‍ നിങ്ങള്‍ തൃപ്തനല്ലെങ്കില്‍. ഈ സാഹചര്യത്തില്‍, നിങ്ങള്‍ക്ക് ഇത് സംബന്ധിച്ച് കംപനിയോട് പരാതിപ്പെടാം.
പരാതികള്‍
ഷോപിങ്ങുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ കംപനി മറുപടി നല്‍കണം. കൂടാതെ, ഇ-കൊമേഴ്‌സ് കംപനി ഒരു ഉല്‍പന്നം ഷെഡ്യൂള്‍ ചെയ്ത തീയതിയില്‍ നിന്ന് കാലതാമസം വരുത്തുകയാണെങ്കില്‍, ഉല്‍പന്നം തിരികെ നല്‍കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്.
തുക തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രക്രിയ
കമ്പനികള്‍ 30 ദിവസത്തിനുള്ളില്‍ തുക തിരികെ നല്‍കുന്നതുമായി (Refund) ബന്ധപ്പെട്ട എല്ലാ പ്രക്രിയകളും പൂര്‍ത്തിയാക്കണം. അതില്‍ കാലതാമസമുണ്ടാവാന്‍ പാടില്ല.
0 comments: