2022, മേയ് 5, വ്യാഴാഴ്‌ച

ബാങ്ക് ഓഫ് ഇന്ത്യ: 696 ഓഫിസർ ഒഴിവ്

 

 ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ തസ്തികയിൽ 696 ഒഴിവ്. ഓൺലൈനായി 2022 മേയ് 10 വരെ അപേക്ഷിക്കാം.റഗുലർ, കരാർ നിയമനങ്ങളാണ്. ക്രെഡിറ്റ് ഓഫിസർ തസ്തികയിൽ മാത്രം 484 ഒഴിവുകളുണ്ട്.

റഗുലർ നിയമനം

 • ക്രെഡിറ്റ് ഓഫിസർ (484 ഒഴിവ്),
 • ക്രെഡിറ്റ് അനലിസ്റ്റ് (53),
 • ഐടി ഓഫിസർ– ഡേറ്റ സെന്റർ (42),
 • ടെക് അപ്രൈസൽ (9),
 • ഇക്കണോമിസ്റ്റ് (2),
 • സ്റ്റാറ്റിസ്റ്റിഷ്യൻ (2),
 • റിസ്ക് മാനേജർ (2).

കരാർ നിയമനം

 • സീനിയർ മാനേജർ –ഐടി (23),
 • മാനേജർ –ഐടി (21),
 • മാനേജർ –ഐടി, ഡേറ്റാ സെന്റർ (6),
 • സീനിയർ മാനേജർ –ഐടി, ഡേറ്റാ സെന്റർ (6),
 • മാനേജർ –നെറ്റ്‌വർക്ക് സെക്യൂരിറ്റി (5),
 • മാനേജർ –നെറ്റ്‌വർക്ക് റൂട്ടിങ് ആൻഡ് സ്വിച്ചിങ് സ്പെഷലിസ്റ്റ് (10),
 • മാനേജർ– എൻഡ് പോയിന്റ് സെക്യൂരിറ്റി (3),
 • മാനേജർ – (ഡേറ്റാ സെന്റർ)–സൊളാരിസ്/യുണിക്സ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (2),
 • മാനേജർ (ഡേറ്റാ സെന്റർ)–വിൻഡോസ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (3),
 • മാനേജർ (ഡേറ്റാ സെന്റർ) –ക്ലൗഡ് വിർച്വലൈസേഷൻ (3),
 • മാനേജർ (ഡേറ്റാ സെന്റർ) –സ്റ്റോറേജ് ആൻഡ് ബാക്കപ് ടെക്നോളജീസ് (3),
 • മാനേജർ (ഡേറ്റാ സെന്റർ) –നെറ്റ്‌വർക്ക് വിർച്വലൈസേഷൻ (4),
 • മാനേജർ –ഡേറ്റാ ബേസ് എക്സ്പെർട് (5),
 • മാനേജർ– ടെക്നോളജി ആർക്കിടെക്ട് (2),
 • മാനേജർ –ആപ്ലിക്കേഷൻ ആർക്കിടെക്ട് (2).

യോഗ്യത

 • ക്രെഡിറ്റ് ഓഫിസർ ഒഴികെയുള്ള തസ്തികകൾ എംഎംജിഎസ് –3, എംഎംജിഎസ്–2 വിഭാഗങ്ങളിൽ ഉൾപ്പെടുന്നതാണ്. ജോലിപരിചയമുള്ളവർക്കാണ് അവസരം.
 • ക്രെഡിറ്റ് ഓഫിസർ തസ്തിക ജെഎംജിഎസ്–1 വിഭാഗത്തിലാണ്. ഏതെങ്കിലും വിഷയത്തിൽ 60 % മാർക്കോടെ ബിരുദവും ഫിനാൻസ്/ബാങ്കിങ് ആൻഡ് ഫിനാൻസ് സ്പെഷലൈസേഷനോടെ എംബിഎ/പിജിഡിബിഎം/പിജിഡിഎം/ പിജിബിഎം/പിജിഡിബിഎ അല്ലെങ്കിൽ കൊമേഴ്സ്/ സയൻസ്/ ഇക്കണോമിക്സ് പിജി ബിരുദമുള്ളവർക്കാണ് അവസരം. 
 • സിഎ/ഐസിഡബ്ല്യുഎ/സിഎസ് യോഗ്യതക്കാർക്കും അപേക്ഷിക്കാം.
 •  കംപ്യൂട്ടർ കോഴ്സ് (3 മാസത്തെ) സർട്ടിഫിക്കേഷൻ ഉള്ളവർ അല്ലെങ്കിൽ ബിരുദതലത്തിലോ പിജി തലത്തിലോ ഐടി ഒരു വിഷയമായി പഠിച്ചവരാകണം അപേക്ഷകർ. 
 • പ്രായം 20–30 നും മധ്യേ. സംവരണ വിഭാഗത്തിന് ഇളവ് ലഭിക്കും.

ഓൺലൈൻ ടെസ്റ്റ്, ജിഡി, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരത്തു പരീക്ഷാ കേന്ദ്രമുണ്ട്. ഓൺ‍ലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിനും സന്ദർശിക്കുക: https://www.bankofindia.co.in/

0 comments: