2022, മേയ് 16, തിങ്കളാഴ്‌ച

യുക്രൈനില്‍നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് സീറ്റ് അനുവദിച്ചത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു

 


യുക്രൈനില്‍നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് സീറ്റ് അനുവദിച്ചത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു.മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് സീറ്റ് അനുവദിച്ച ബംഗാള്‍ സര്‍ക്കാറിന്റെ നീക്കമാണ് കേന്ദ്രം തടഞ്ഞത്. നിലവിലെ ചട്ടം അനുസരിച്ച്‌ സീറ്റ് അനുവദിക്കാനാവില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ഇന്ത്യയില്‍ നിലവിലുള്ള മെഡിക്കല്‍ ചട്ടപ്രകാരം വിദേശത്തുനിന്ന് തിരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇവിടെ തുടര്‍പഠനം സാധ്യമല്ല. അതേസമയം ഇതുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ച സുപ്രിംകോടതി വിഷയത്തില്‍ രണ്ട് മാസത്തിനകം തീരുമാനമെടുക്കാന്‍ മെഡിക്കല്‍ കൗണ്‍സിലിനോട് നിര്‍ദേശിച്ചിരുന്നു.

ഏകദേശം 18,000 വിദ്യാര്‍ഥികളാണ് യുക്രൈനില്‍നിന്ന് തിരിച്ചെത്തിയത്. ഇവരുടെ തുടര്‍പഠനത്തിന് എങ്ങനെ അവസരമൊരുക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. മെഡിക്കല്‍ കൗണ്‍സിലും കേന്ദ്ര ആരോഗ്യ മന്ത്രാലയവും യോഗം ചേര്‍ന്നതിന് ശേഷം മാത്രമേ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂ.

0 comments: