2022, മേയ് 16, തിങ്കളാഴ്‌ച

(MAY 16)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

ഓൺലൈൻ രജിസ്‌ട്രേഷനും സ്‌പെഷ്യൽ അലോട്ട്‌മെന്റും

പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകൾക്ക് 2021-22 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും നടത്തും. പങ്കെടുക്കുവാൻ     താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്ത് പുതുതായി കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ മേയ് 17,18 തീയതികളിൽ സമർപ്പിക്കണം.കൂടുതൽ വിവരങ്ങൾക്ക്  0471-2560363, 364.

സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് ഇൻ ഓങ്കോളജി നഴ്‌സിംഗ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, ഒരു വർഷത്തെ സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് ഇൻ ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 24ന് വൈകിട്ട് 5 വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. 28നു വൈകിട്ട് 4നു മുൻപ് അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാലിൽ അഡിഷണൽ ഡയറക്ടർ അക്കാഡമിക്കിന് ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ മൈക്രോബയോളജി

റീജിയണൽ കാൻസർ സെന്റർ അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ മൈക്രോബയോളജി ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.  30 ന് വൈകിട്ട് നാലു വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.rcctvm.gov.in സന്ദർശിക്കുക.

നാല് വർഷ സംയോജിത ബി.എഡ് അപേക്ഷ 31 വരെ: തീരുമാനമെടുക്കാതെ കേരളം

ദേശീയ വിദ്യാഭ്യാസ നയത്തിനനുസൃതമായുള്ള നാല് വർഷ സംയോജിത ടീച്ചർ എജുക്കേഷൻ കോഴ്സ് (ഐ.ടി.ഇ.പി) അനുമതിക്ക് നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ അപേക്ഷ ക്ഷണിച്ചിട്ടും നയപരമായ തീരുമാനമെടുക്കാതെ കേരളം. നിലവിലെ ബി.എഡ് കോഴ്സുകൾ പൂർണമായും 2030ഓടെ പൂർണമായും ഐ.ടി.ഇ.പിയിലേക്ക്മാറാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ പുതിയ ഘടനയിലുള്ള കോഴ്സിന് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സമർപ്പിക്കാനുള്ള സമയം ഈ മാസം31ന് അവസാനിക്കാനിരിക്കെയാണ് കേരളം ഇക്കാര്യത്തിൽ തീരുമാനമെടുക്കാതിരിക്കുന്നത്.

ബി.ടെക് ഈവനിങ് കോഴ്‌സ്

2022-23 അധ്യനവർഷത്തെ ബി.ടെക് ഈവനിങ്ങ് കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ  മേയ് 16 മുതൽ ജൂൺ 7 വരെ www.admissions.dtekerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി നൽകാം. വിശദാംശങ്ങളും പ്രോസ്‌പെക്റ്റസും ഈ വെബ്‌സൈറ്റിൽ ലഭിക്കും. പൊതുവിഭാഗത്തിലെ അപേക്ഷകൾക്ക് 800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലെ അപേക്ഷകൾക്ക് 400 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈനായി  അപേക്ഷയോടൊപ്പം ഫീസ് അടക്കാം.

മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പത്താം ക്‌ളാസ്, പ്ലസ് ടു, ഡിഗ്രി ലെവൽ, കെ.എ.എസ് മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി, പട്ടികവർഗക്കാർക്കും ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക  വരുമാനമുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാർക്കും അപേക്ഷിക്കാം. . അപേക്ഷാ ഫോറം ഓഫീസിൽ ലഭിക്കും.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം .ജി .സർവകലാശാല 

പരീക്ഷാ കേന്ദ്രം

 2022 മെയ് / ജൂൺ മാസങ്ങളിലായി നടക്കുന്ന ബി.എസ്.സി.- നഴ്‌സിംഗ് മെഴ്‌സി ചാൻസ് പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം എസ്.എം.ഇ. ഗാന്ധിനഗർ ആയിരിക്കും.  വിദ്യാർത്ഥികൾ ഹാൾടിക്കറ്റുകൾ പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്.

പുതുക്കിയ പരീക്ഷാ ടൈംടേബിൾ

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2013 മുതൽ 2016  വരെയുള്ള അഡ്മിഷൻ - റീ-അപ്പിയറൻസ്), സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് (2014 മുതൽ 2018 വരെയുള്ള അഡ്മിഷൻ - റീ-അപ്പിയറൻസ്) ബിരുദ പരീക്ഷയുടെ ടൈംടേബിളിൽ കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്തി പുതുക്കിയിരിക്കുന്നു.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

മാറ്റി വച്ച പരീക്ഷ 18 ന്

മെയ് മൂന്നിന് നടത്താൻ നിശ്ചയിച്ച് പീന്നീട് മാറ്റി വച്ച ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക്ക് (2019 വരെയുള്ള അഡ്മിഷൻ - സപ്ലിമെന്ററി) ബിരുദ പരീക്ഷ മെയ് 18 ന് നടക്കും.  പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷ മെയ് 20 മുതൽ

ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി. / എം.എ. (ബെയ്‌സിക് സയൻസ് - സ്റ്റാറ്റിസ്റ്റിക്‌സ് / ബെയ്‌സിക് സയൻസ് - കെമിസ്ട്രി / കമ്പ്യൂട്ടർ സയൻസ് - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് / ലാംഗ്വേജ് - ഇംഗ്ലീഷ്) (പുതിയ സ്‌കീം - 2020 അഡ്മിഷൻ - റെഗുലർ) പരീക്ഷകൾ മെയ് 20 ന് ആരംഭിക്കും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

മാറ്റി വച്ച പരീക്ഷ മെയ് 17 ന്

ഏപ്രിൽ ഒന്നിന് നടത്താനിരുന്ന് മാറ്റി വച്ച രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷൻ - റീ-അപ്പിയറൻസ് / 2013 അഡ്മിഷൻ - മേഴ്‌സി ചാൻസ്) ബി.എസ്.സി. സൈബർ ഫോറെൻസിക് (2014-2018 അഡ്മിഷൻ - റീ-അപ്പിയറൻസ്)  പരീക്ഷകൾ മെയ് 17 ന് നടക്കും.  പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല.

കാലിക്കറ്റ് സർവകലാശാല 

കാലിക്കറ്റ് എന്‍.ഐ.ടി.യില്‍ ഗവേഷണം; ഇപ്പോള്‍ അപേക്ഷിക്കാം 

കാലിക്കറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി.) 2022-'23 മണ്‍സൂണ്‍ സെമസ്റ്റര്‍ (ജൂലായ്) പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ www.nitc.ac.in -ലെ പിഎച്ച്.ഡി. അഡ്മിഷന്‍സ് ലിങ്ക് വഴി മേയ് 18 വരെ അപേക്ഷിക്കാം.

കേരള സർവകലാശാല

 പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആൻഡ്​ ബയോടെക്‌നോളജി (247) കോഴ്‌സിന്റെ ​മേയ് 11, 12 തീയതികളില്‍ മാവേലിക്കര ബിഷപ് മൂര്‍ കോളജിലും വടക്കേവിള എസ്.എന്‍.സി.ടിയിലും നടത്താന്‍ നിശ്ചയിച്ചിരുന്ന (കോര്‍) പ്രാക്ടിക്കല്‍ ബോട്ടണി പരീക്ഷ മേയ് 17ന് നടത്തും.0 comments: