2022, മേയ് 16, തിങ്കളാഴ്‌ച

Federal Bank Recruitment 2022: 58,500 രൂപ വരെ ശമ്പളം , ഫെഡറല്‍ ബാങ്കില്‍ പിജിക്കാര്‍ക്ക് അവസരം

 


ഫെഡറല്‍ ബാങ്കിന്‍റെ ജൂനിയര്‍ മാനേജ്മെന്‍റ് ഒഫീസര്‍ ഗ്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു.ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്‌.ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് റോബോട്ടിക് ഇന്‍റര്‍വ്യു, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

അടിസ്ഥാന ശമ്പളം 36000 മുതല്‍

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അടിസ്ഥാന ശമ്ബളമായി ലഭിക്കുന്ന 36000 രൂപ അടക്കം ആകെ 58500 രൂപയായിരിക്കും ലഭിക്കുന്ന ടേക്ക് ഹോം പേ. ഉദ്യോഗാര്‍ഥികള്‍ ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.

യോഗ്യത ഇപ്രകാരം

60 ശതമാനം മാര്‍ക്കോടെുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ക്ക് പത്താം ക്ലാസ്, പ്ലസ്ടു , ഡിഗ്രി തലങ്ങളില്‍ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ഉണ്ടായിരിക്കണം. നിലവില്‍ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

പ്രായ പരിധി, മറ്റ് വിവരങ്ങള്‍

27 വയസ്സാണ് അപേക്ഷകരുടെ പ്രായ പരിധി. 1-5-1995-ന് മുന്‍പ് ജനിച്ചവര്‍ ഇതിലേക്ക് അപേക്ഷിക്കേണ്ടതില്ല. എസ്സി/ എസ്ടി വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായ പരിധി 32 വയസ്സ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി മെയ് 23.ഉദ്യോഗാര്‍ഥികള്‍ www.federalbank.co.in സന്ദര്‍ശിക്കുക.


0 comments: