ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള സര്‍വകലാശാല പൊതുപരീക്ഷയ്ക്ക് (CUET PG) ഇന്ന് മുതല്‍ അപേക്ഷിക്കാം. ജൂണ്‍ 18 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ (cuet.nta.nic.in) വേണം അപേക്ഷ രജിസ്റ്റര്‍ ചെയ്യാന്‍. ജൂലൈ മൂന്നാം വാരം മുതല്‍ പരീക്ഷകള്‍ ആരംഭിക്കും. ഈ അധ്യായന വര്‍ഷം മുതലാണ് പി ജി കോഴ്സുകള്‍ക്കുള്ള പൊതു പ്രവേശന പരീക്ഷാ മാനദണ്ഡം നിലവില്‍ വരുക. യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാറാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) ആണ് 42 കേന്ദ്ര സര്‍വകലാശാലകളിലും മറ്റ് യൂണിവേഴ്‌സിറ്റികളിലേക്കും പൊതുപരീക്ഷ നടത്തുക. ഇതോടെ രാജ്യമൊട്ടാകെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ പ്രവേശനം നേടും. ഇംഗ്ലീഷിലും ഹിന്ദിയിലുമായി ഓണ്‍ലൈന്‍ വഴിയാകും പരീക്ഷ.
യു ജി കോഴ്സുകള്‍ക്ക് വേണ്ടി ഇതിനോടകം 10.46 ലക്ഷം പേര്‍ അപേക്ഷിച്ചിട്ടുണ്ട്. യു ജി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 22 ആണ്. നേരത്തെ 45 കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദ പ്രവേശനത്തിന് പ്ലസ് ടു മാര്‍ക്കല്ല, പൊതു പ്രവേശന പരീക്ഷയിലെ മാര്‍ക്കാണ് മാനദണ്ഡമെന്ന് യുജിസി വ്യക്തമാക്കിയിരുന്നു.
0 comments: