2022, മേയ് 19, വ്യാഴാഴ്‌ച

ഭവനവായ്പ എടുക്കണോ? ഇതാ ഏഴ് ശതമാനത്തില്‍ താഴെ പലിശനിരക്കില്‍ വായ്പ നല്‍കുന്ന ബാങ്കുകള്‍


കോവിഡ് മഹാമാരി ഏല്‍പിച്ച ആഘാതത്തിനു പിന്നാലെ പലിശ നിരക്ക് കുറച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (The Reserve Bank of India (RBI) .ഇതേത്തുടര്‍ന്ന് ഭവനവായ്പയുടെ (Home Loan) പലിശനിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് എത്തി. ബാങ്കുകളും ധനകാര്യ കമ്പനികളും കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ ലഭ്യമാക്കുന്നുണ്ട്. ഭവന വായ്പക്കുള്ള പലിശ നിരക്ക് 7 ശതമാനത്തില്‍ താഴെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ ആര്‍ബിഐ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയര്‍ത്തിയെങ്കിലും ചില ബാങ്കുകള്‍ ഇപ്പോഴും 7 ശതമാനത്തില്‍ താഴെ പലിശനിരക്കിലാണ് ഭവനവായ്പ നല്‍കുന്നത്. പുതിയ വീടോ ഫ്ലാറ്റോ വാങ്ങാനോ നിലവിലുള്ള വീട് നന്നാക്കാനോ ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാനോ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു മികച്ച അവസരമാണ്.

ഇതു കൂടാതെ ചില ബാങ്കുകള്‍ പ്രോസസിങ്ങ് ഫീസിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ചിലര്‍ ഈ ഫീസ് ഈടാക്കുന്നുമില്ല. നിലവില്‍ 7% ല്‍ താഴെ പലിശനിരക്കില്‍ ഭവനവായ്പ വാഗ്‌ദാനം ചെയ്യുന്ന ബാങ്കുകളുടെയും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളുടെയും വിശദാംശങ്ങള്‍ അറിയാം.

യൂക്കോ ബാങ്ക് (UCO Bank) - 6.5 %

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India) - 6.65%

ബജാജ് ഫിന്‍സേര്‍വ് (Bajaj Finserv)- 6.70 %

എച്ച്‌‍ഡിഎഫ്സി ബാങ്ക് (HDFC Bank )- 6.75 %

ഐഡിബിഐ ബാങ്ക് (IDBI Bank) - 6.75 %

പിഎന്‍ബി ഹൗസിംഗ് (PNB Housing) - 6.75 %

ബാങ്ക് ഓഫ് മഹാരാഷ്ട്ര (Bank of Maharashtra) - 6.80 %

സെന്‍ട്രല്‍ ബാങ്ക് (Central Bank) - 6.85 %

ബാങ്ക് ഓഫ് ബറോഡ (Bank of Baroda)- 6.90 %

ബാങ്ക് ഓഫ് ഇന്ത്യ (Bank of India) - 6.90 %

ഇന്ത്യന്‍ ബാങ്ക് (Indian Bank) - 6.90 %

പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്ക് P9unjab and Sind Bank)- 6.90 %

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ( Union Bank of India) - 6.90 %

എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് ( LIC Housing Finance Limited) - 6.90 %

പഞ്ചാബ് നാഷണല്‍ ബാങ്ക് (Punjab National Bank) 6.95 %

ആക്സിസ് ബാങ്ക് ( Axis Bank) - 7 %

എച്ച്‌ഡിഎഫ്സി ലിമിറ്റഡ് (HDFC Ltd) - 7 %

കൊട്ടക് മഹീന്ദ്ര ബാങ്ക് (Kotak Mahindra Bank) - 7 %

2022 മെയ് 13 വരെ ബാങ്ക് വെബ്‌സൈറ്റുകളില്‍ ലഭ്യമായ വിവരങ്ങള്‍ ശേഖരിച്ച്‌ ബാങ്ക് ബസാര്‍. കോം (BankBazaar.com) നടത്തിയ വിവരശേഖരണത്തിലാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. ലോണിന്റെ കാലാവധിയും ക്രെഡിറ്റ് സ്‌കോറും അനുസരിച്ച്‌ പലിശ നിരക്കുകള്‍ വ്യത്യാസപ്പെടും. ഭവന വായ്പയ്ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാ നിബന്ധനകളും വ്യവസ്ഥകളും അറിഞ്ഞിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബാങ്കുമായി ബന്ധപ്പെടാവുന്നതാണ്.

0 comments: