പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളർഷിപ്പ് പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 01.08.2022 ൽ 20-36 വയസ്. പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് സ്‌കോളർഷിപ്പിനായി വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. 2022-23 വർഷത്തിൽ 30 പേർക്കാണ് സ്‌കോളർഷിപ്പ്. അഞ്ച് സീറ്റ് പട്ടികവർഗ വിഭാഗക്കാർക്ക് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷ ജൂൺ 10നകം നൽകണം. www.icsets.org മുഖേന ഓൺലൈനായി അപേക്ഷിക്കണം. വിശദാംശങ്ങൾക്ക്: 0471-253327
2022, മേയ് 19, വ്യാഴാഴ്‌ച
Category
- Education news (1801)
- Government news (2308)
- Higher Education scholarship (306)
- Scholarship High school (95)
- Text Book & Exam Point (92)
0 comments: