2022, മേയ് 19, വ്യാഴാഴ്‌ച

(MAY 19)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


കീം: പ്രവേശന പരീക്ഷ ജൂലായ് നാലിലേക്ക് മാറ്റി

ജൂലായ് മൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന 2022-23 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലായ് നാലിലേക്ക് മാറ്റി. ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങൾ ഉൾപ്പെടുന്ന ഒന്നാം പേപ്പർ പരീക്ഷ രാവിലെ 10 മുതൽ 12.30 വരെ നടക്കും. ഗണിതത്തിന്റെ രണ്ടാം പേപ്പർ പരീക്ഷ ഉച്ചയ്ക്കുശേഷം 2.30 മുതൽ അഞ്ചുവരെ നടക്കും. ഹെൽപ്പ് ലൈൻ നമ്പർ- 0471 2525300.

SSLC പരീക്ഷാഫലം ജൂണ്‍ 15ന് മുമ്പ്

എസ്എസ്എല്‍സി പരീക്ഷാ ഫലം ജൂണ്‍ 15ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പ്ലസ് ടു കെമിസ്ട്രി പുതിയ ഉത്തര സൂചികയില്‍ അപാകതയില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ശരിയുത്തരം എഴുതിയ എല്ലാവര്‍ക്കും മാര്‍ക്ക് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

CUET PG admissions 2022: പിജി പ്രവേശനത്തിനുള്ള പൊതുപരീക്ഷ; ഇന്ന് മുതല്‍ അപേക്ഷിക്കാം

ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള സര്‍വകലാശാല പൊതുപരീക്ഷയ്ക്ക് (CUET PG) ഇന്ന് മുതല്‍ അപേക്ഷിക്കാം. ജൂണ്‍ 18 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ (cuet.nta.nic.in) വേണം അപേക്ഷ രജിസ്റ്റര്‍ ചെയ്യാന്‍. ജൂലൈ മൂന്നാം വാരം മുതല്‍ പരീക്ഷകള്‍ ആരംഭിക്കും. ഈ അധ്യായന വര്‍ഷം മുതലാണ് പി ജി കോഴ്സുകള്‍ക്കുള്ള പൊതു പ്രവേശന പരീക്ഷാ മാനദണ്ഡം നിലവില്‍ വരുക. യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാറാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. 

ഗവേഷണത്തിന് ജവാഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ട് സ്‌കോളര്‍ഷിപ്പ്

 ന്യൂഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ട് വിവിധ മേഖലകളിലെ ഗവേഷണങ്ങള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് ഭാരതീയരില്‍നിന്നും മറ്റ് രാജ്യങ്ങളിലുള്ളവരില്‍നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.ഇന്ത്യന്‍ ഹിസ്റ്ററി ആന്‍ഡ് സിവിലൈസേഷന്‍, സോഷ്യോളജി, കംപാരറ്റീവ് സ്റ്റഡീസ് ഇന്‍ റിലിജന്‍ ആന്‍ഡ് കള്‍ച്ചര്‍, ഇക്കണോമിക്‌സ്, ജ്യോഗ്രഫി, ഫിലോസഫി, ഇക്കോളജി ആന്‍ഡ് എന്‍വയണ്‍മെന്റ് എന്നീ മേഖലകളിലെ ഗവേഷണങ്ങള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍. അപേക്ഷാ ഫോം www.jnmf.in ല്‍ സ്‌കോളര്‍ഷിപ്പ് ലിങ്കില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും (സൈറ്റില്‍ നല്‍കിയിട്ടുള്ള പട്ടികപ്രകാരം) മേയ് 31-നകം 'അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി, ജവാഹര്‍ലാല്‍ നെഹ്രു മെമ്മോറിയല്‍ ഫണ്ട്, തീന്‍ മൂര്‍ത്തി ഹൗസ്, ന്യൂഡല്‍ഹി-110011' എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.

ലക്ഷ്യ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളർഷിപ്പ് പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത.2022-23 വർഷത്തിൽ 30 പേർക്കാണ് സ്‌കോളർഷിപ്പ്. അഞ്ച് സീറ്റ് പട്ടികവർഗ വിഭാഗക്കാർക്ക് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷ ജൂൺ 10നകം നൽകണം. www.icsets.org മുഖേന ഓൺലൈനായി അപേക്ഷിക്കണം. വിശദാംശങ്ങൾക്ക്: 0471-253327

വിദ്യാഭ്യാസ അവകാശ നിയമം: യോഗം മേയ് 20ന്

വിദ്യാഭ്യാസ അവകാശ നിയമം സംബന്ധിച്ചു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സംഘടിപ്പിക്കുന്ന സംസ്ഥാനതല കർത്തവ്യവാഹകരുടെ കൂടിയാലോചനാ യോഗം മേയ് 20ന് . പൂജപ്പുര എസ്.സി.ഇ.ആർ.ടി. ഹാളിൽ ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന യോഗത്തിൽ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ, അംഗങ്ങളായ റെനി ആന്റണി, സി. വിജയകുമാർ, ബി. ബബിത, പി.പി. ശ്യാമളാദേവി, സെക്രട്ടറി അനിത ദാമോദരൻ, രജിസ്ട്രാർ പി.വി. ഗീത തുടങ്ങിയവർ പങ്കെടുക്കും.

കെൽട്രോൺ തൊഴിൽ നൈപുണ്യ കോഴ്‌സുകൾ

കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ഒരു വർഷത്തെ തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിൽ സാധ്യതകൾ ഉള്ള ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്‌മെന്റ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, വെബ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്‌സ് എന്നിവയാണ് കോഴ്‌സുകൾ. ksg.keltron.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാഫോം ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 30. വിശദവിവരങ്ങൾക്ക്: 0471 2325154, 8590605260.

സെലക്ഷൻ ട്രയൽസ്

പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കാസർഗോഡ് ജില്ലയിലെ കരിന്തളത്ത് പ്രവർത്തനമാരംഭിക്കുന്ന ഏകലവ്യ സ്‌പോർട്‌സ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ആറാം ക്ലാസിൽ പ്രവേശനം നൽകുന്നതിനായി കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പട്ടികവർഗ വിദ്യാർഥികൾക്കായി സെലക്ഷൻ ട്രയൽസ് നടത്തുംകാസർഗോഡ് പരവനടുക്കം മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ പെൺകുട്ടികൾക്ക് 25 ന് രാവിലെ 9 മുതൽ ട്രയൽസ് നടക്കും. പട്ടികവർഗക്കാരാണ് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്‌കൂൾ, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ ആയതിന്റെ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.കൂടുതൽ വിവരങ്ങൾക്ക് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ ബന്ധപ്പെടണം. ഫോൺ: 0471 2303229.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം.ജി.യൂണിവേഴ്സിറ്റി വാർത്തകൾ 

അപേക്ഷാ തീയതി 

അഞ്ചാം സെമസ്റ്റര്‍ ബി.എ./ ബി.കോം. (സി.ബി.സി.എസ്.-2018, 2017 അഡ്മിഷന്‍-റീ-അപ്പിയറന്‍സ്-പ്രൈവറ്റ് രജിസ്ട്രേഷന്‍) പരീക്ഷകള്‍ക്ക് അപേക്ഷിക്കാം. മൂന്നാം സെമസ്റ്റര്‍ എം.ബി.എ. (2020 അഡ്മിഷന്‍-റെഗുലര്‍/ 2019 അഡ്മിഷന്‍-സപ്ലിമെന്ററി) ബിരുദ പരീക്ഷകള്‍ക്ക് അപേക്ഷിക്കാം.അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. (2019 അഡ്മിഷന്‍-സ്‌പെഷ്യല്‍ സപ്ലിമെന്ററി-പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്) ബിരുദപരീക്ഷകള്‍ക്ക് അപേക്ഷിക്കാം.

പരീക്ഷാഫീസ് 

ഏഴാം സെമസ്റ്റര്‍ ബി.എച്ച്.എം. (2018 അഡ്മിഷന്‍-റെഗുലര്‍/ 2013 മുതല്‍ 2017 വരെയുള്ള അഡ്മിഷന്‍-സപ്ലിമെന്ററി) ബിരുദപരീക്ഷകള്‍ മേയ് 30-ന് ആരംഭിക്കും .

ജോബ് ഫെയറിൽ 62 പേർക്ക് തൊഴിൽ വാഗ്ദാനം

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജോബ് ഫെയറിൽ 62 ഉദ്യോഗാർത്ഥികളെ വിവിധ തസ്തികകളിലേക്ക് തെരഞ്ഞെടുത്തു. സോഷ്യൽ വർക്ക്, സൈക്കോളജി, സ്പീച്ച് തെറാപ്പി, നഴ്‌സിംഗ്, സ്‌പെഷ്യൽ എഡ്യുക്കേഷൻ മാനേജ്‌മെന്റ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്കാണ് നിയമനം നടന്നത്.

പൊതു പ്രവേശന പരീക്ഷ (സി.എ.റ്റി.) മെയ് 27 നും 29 നും

സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററിലെയും വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനായി മെയ് 27 (വെള്ളി), 29 (ഞായർ) തീയതികളിൽ നടത്തുന്ന പൊതു പ്രവേശന പരീക്ഷക്കുള്ള ഹാൾ ടിക്കറ്റ് www.cat.mgu.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും മെയ് 17 മുതൽ ഡൗൺലോഡ് ചെയ്‌തെടുക്കാം. 

കാലിക്കറ്റ് സർവകലാശാല വാർത്തകൾ

 എം.ബി.എ. പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.ബി.എ. റഗുലര്‍, ഈവനിംഗ് ജനുവരി 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഉടൻ തുടങ്ങുന്ന പരീക്ഷകൾ
  • ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷ 30-ന് തുടങ്ങും.
  • മൂന്നാം സെമസ്റ്റര്‍ എം.ബി.എ., എം.ബി.എ.-ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ്, എം.ബി.എ.- ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 24-ന് സര്‍വകലാശാലാ കാമ്പസില്‍ തുടങ്ങും.
  • ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 30-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ റദ്ദാക്കി

2021 ഡിസംബര്‍ 17-ന് നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ് സി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ 'മാത്തമറ്റിക്കല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി' പേപ്പര്‍ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ 27-ന് നടക്കും

പി.ജി. വിദ്യാർഥികളുടെ സര്‍ട്ടിഫിക്കറ്റ് സൂക്ഷ്മപരിശോധന

കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളില്‍ 2021-ല്‍ പ്രവേശനം നേടിയ പി.ജി. വിദ്യാര്‍ത്ഥികളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ 21-ന് മുമ്പായി അതാത് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം 30-ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍ പരീക്ഷാ ഹാള്‍ടിക്കറ്റുകള്‍ തടഞ്ഞു വെക്കുന്നതാണ്



0 comments: