2022, മേയ് 11, ബുധനാഴ്‌ച

കേന്ദ്ര തപാല്‍ വകുപ്പില്‍ ഗ്രാമീണ ഡാക് സേവക്

 

കേന്ദ്രതപാല്‍ വകുപ്പില്‍ ഗ്രാമീണ ഡാക് സേവക് ആകാന്‍ അവസരം.വിവിധ സര്‍ക്കിളുകളിലായി 38,926 ഒഴിവുകള്‍ ഉണ്ട്.കേരള സര്‍ക്കിളില്‍ 2203 ഒഴിവുണ്ട്.ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം.അവസാന തീയതി ജൂണ്‍ 5.

യോഗ്യത

  • പത്താംക്ലാസ് പാസ്സായിരിക്കണം.
  • പത്താംക്ലാസ് വരെ പ്രദേശിക ഭാഷ പഠിച്ചിരിക്കണം
  • സൈക്കിള്‍ ചവിട്ടാന്‍ അറിഞ്ഞിരിക്കണം.

പ്രായം

18-40 വരെ.

ശമ്പളം 

  • ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ : 12000 രൂപ
  • അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഡാക് സേവക്: 10000

ഫീസ്

100 രൂപ, സ്ത്രീകള്‍, പട്ടികവിഭാഗം , ഭിന്നശേഷിക്കാര്‍, ട്രാന്‍സ് വിമന്‍ എന്നിവര്‍ക്ക് ഫീസ് ഇല്ല. ഫീസ് ഓണ്‍ലൈനായി അടയ്ക്കാം.

അപേക്ഷിക്കേണ്ടവിധം

ഉദ്യോഗാര്‍ത്ഥികള്‍ https://indiapostgdsonline.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം.രജിസ്റ്റര്‍ നമ്പർ  ലഭിച്ചതിനുശേഷം ഓണ്‍ലൈനായി അപേക്ഷിക്കാം.jpg/.jpeg ഫോര്‍മാറ്റില്‍ ഫോട്ടോയും ഒപ്പും സ്‌കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യണം.ഫോട്ടോ 50 കെബി, ഒപ്പ് 20 കെബി സൈസില്‍ കൂടരുത്.

0 comments: