2022, മേയ് 11, ബുധനാഴ്‌ച

(MAY 11)ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


നീറ്റ് - പിജി പരീക്ഷ മാറ്റം: ഹർജിയിൽ വാദം മെയ് 13ന് കേൾക്കാമെന്ന് സുപ്രീംകോടതി

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്- പോസ്റ്റ് ഗ്രാജുവേഷന്‍ (നീറ്റ് - പിജി) പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം മെയ് 13ന് കേൾക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, പിഎസ് നരസിംഹ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക.മെയ് 21ന് നിശ്ചയിച്ച പരീക്ഷയ്ക്കെതിരെ ഒരു വിഭാഗം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കൗണ്‍സിലിങ്, പരീക്ഷ തീയതികള്‍ അടുത്തടുത്താണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരീക്ഷ നീട്ടിവയ്ക്കണമെന്ന് ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ ഉൾപ്പടെ കോടതിയെ സമീപിച്ചത്.

ബിഎസ്‌സി പാരാ മെഡിക്കൽ കോഴ്സ്: നാളെ പ്രത്യേക അലോട്മെന്റ് 

ബിഎസ്‌സി പാരാ മെഡിക്കൽ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റിലേക്കുള്ള പ്രത്യേക അലോട്മെന്റ് നാളെ നടത്തും. അപേക്ഷകർ ഓൺലൈൻ റജിസ്‌ട്രേഷനും പുതിയ കോളജ്, കോഴ്‌സ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വഴി ഇന്നു വൈകിട്ട് അഞ്ചിനകം നടത്തണം.

88,000 പ്രൈമറി സ്‌കൂൾ അധ്യാപകർക്കുള്ള ഇ-ലാംഗ്വേജ് ലാബ് ഐടി പരിശീലനത്തിന് തുടക്കം

സർക്കാരിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായി ഹൈടെക് സ്‌കൂൾ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താനായി കൈറ്റ് തയ്യാറാക്കിയ ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് സ്‌കൂളുകളിൽ പ്രയോജനപ്പെടുത്തുന്നതിനായി 88,000 അധ്യാപകർക്ക് അവധിക്കാലത്ത് നൽകുന്ന ദ്വിദിന ഐടി പരിശീലനത്തിന് തുടക്കമായി.കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ ഇംഗ്ലീഷിൽ സംസാരിക്കാനും എഴുതുവാനും അനുഭവങ്ങൾ പങ്കുവെയ്ക്കാനും രസകരമായ കഥകൾ കേൾക്കാനും വായിക്കാനും ധാരാളം പഠനപ്രവർത്തനങ്ങൾ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ചെയ്യാനും ഇ-ലാംഗ്വേജ് ലാബിലൂടെ കഴിയും.

മാതാപിതാക്കളുടെ സിബില്‍ സ്‌കോര്‍ നോക്കരുതെന്ന് ഹൈക്കോടതി

 വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിനു വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ കുറഞ്ഞ സിബില്‍ സ്‌കോര്‍ തടസ്സമാവരുതെന്ന് ഹൈക്കോടതി.മാതാപിതാക്കളുടെ ക്രെഡിറ്റ് റേറ്റിങ് നോക്കി വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത് ഇത്തരം സംവിധാനത്തിന്റെ ലക്ഷ്യത്തെ തന്നെ ഇല്ലാതാക്കുമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിന് മാതാപിതാക്കളുടെയോ കൂടെ വായ്പ എടുക്കുന്നവരുടെയോ (കോ ബോറോവര്‍) സിബില്‍ സ്‌കോര്‍ പരിഗണിക്കണമെന്ന ബാങ്കുകളുടെ വ്യവസ്ഥ നീതീകരിക്കാനാവാത്തതാണെന്ന് ജസ്റ്റിസ് എന്‍ നഗരേഷ് ചൂണ്ടിക്കാട്ടി. 

സിവിൽ ആർക്കിടെക്ചർ ഡ്രാഫ്റ്റിംഗ് ആൻഡ് ലാൻഡ് സർവേ കോഴ്‌സ്

കെൽട്രോണിന്റെ തിരുവനന്തപുരം വഴുതയ്ക്കാടുള്ള നോളഡ്ജ് സെന്ററിൽ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ സിവിൽ ആർക്കിടെക്ചർ ഡ്രാഫ്റ്റിംഗ് ആൻഡ് ലാൻഡ് സർവേ കോഴ്‌സിൽ അപേക്ഷിക്കാം.ഓട്ടോകാഡ്, ആർക്കിടെക്ചർ ഡ്രാഫ്റ്റിംഗ്, ക്വാണ്ടിറ്റി സർവേ, ലാൻഡ് സർവേ, ടോട്ടൽ സ്റ്റേഷൻ സർവേ, സിവിൽ കൺസ്ട്രക്ഷൻ മാനേജ്‌മെന്റ് എന്നീ മേഖലകൾ അടങ്ങിയ കോഴ്‌സിലേക്കുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സിയാണ്.ഫോൺ: 8136802304.

K-MAT 2022; എം.ബി.എ പ്രവേശനപ്പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

എം.ബി.എ. കോഴ്‌സിലേയ്ക്കുള്ള പ്രവേശനപ്പരീക്ഷ(കെ-മാറ്റ്‌ 2022)യുടെ ഉത്തരസൂചിക പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ള പരീക്ഷാർഥികൾ പരാതിയോടൊപ്പം അനുബന്ധരേഖകളും ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ ഫീസ്‌ ഡിമാൻഡ്‌ ഡ്രാഫ്‌റ്റും സഹിതം 13ന്‌ ഉച്ചയ്ക്ക്‌ 2നു മുമ്പ്‌ തപാൽ വഴിയോ നേരിട്ടോ പ്രവേശനപ്പരീക്ഷാ കമ്മിഷണർക്ക്‌ നൽകണം.

എജ്യുക്കേഷണൽ പോളിസി, പ്ലാനിങ് ആൻഡ് അഡ്മിനിസ്‌ട്രേഷനിൽ ഗവേഷണം 

എജ്യുക്കേഷണൽ പോളിസി, പ്ലാനിങ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ മേഖലകളിലെ പി.എച്ച്ഡി. (ഫുൾ ടൈം/പാർട്ട്‌ ടൈം), ഇന്റഗ്രേറ്റഡ് എം.ഫിൽ-പി.എച്ച്ഡി. എന്നിവയിലെ പ്രവേശനത്തിന്, ന്യൂഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ (എൻ.ഐ.ഇ.പി.എ.) അപേക്ഷ ക്ഷണിച്ചു.പിഎച്ച്.ഡി. (ഫുൾ ടൈം), ഇന്റഗ്രേറ്റഡ് എം.ഫിൽ-പിഎച്ച്.ഡി. എന്നിവയിൽ പ്രവേശനം നേടുന്നവർക്ക് എൻ.ഐ.ഇ.പി.എ. ഫെലോഷിപ്പിന് അർഹതയുണ്ട്. അപേക്ഷ www.niepa.ac.inൽ ഉള്ള എം.ഫിൽ-പിഎച്ച.്ഡി. > അഡ്മിഷൻ ലിങ്കിലെ ഗൂഗിൾ ഫോം വഴി നൽകാം.

കൊല്‍ക്കത്ത ഐസറില്‍ ഇന്റഗ്രേറ്റഡ് പിഎച്ച്.ഡിക്ക് അപേക്ഷിക്കാം

കൊല്‍ക്കത്ത ഐസര്‍ ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടുവര്‍ഷത്തെ മാസ്റ്റേഴ്‌സ്തല കോഴ്‌സ് വര്‍ക്ക്, നാലുവര്‍ഷത്തെ ഗവേഷണം എന്നിവ ഉള്‍പ്പെടുന്നതാണ് പ്രോഗ്രാം.ബയോളജിക്കല്‍ സയന്‍സസ്, എര്‍ത്ത് സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് എന്നിവയിലാണ് അവസരം. ബി. എസ്‌സി., ബി.ഇ., ബി.ടെക്., എം.ബി.ബി.എസ്., തുല്യ ബിരുദങ്ങളില്‍ ഒന്നുള്ളവര്‍ക്ക് അപേക്ഷിക്കാം.അപേക്ഷ https://apply.iiserkol.ac.in വഴി മേയ് 13 വരെ നല്‍കാം.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

എം .ജി .സർവകലാശാല 

പരീക്ഷാ കേന്ദ്രം

 2022 മെയ് / ജൂൺ മാസങ്ങളിലായി നടക്കുന്ന ബി.എസ്.സി.- നഴ്‌സിംഗ് മെഴ്‌സി ചാൻസ് പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം എസ്.എം.ഇ. ഗാന്ധിനഗർ ആയിരിക്കും.  വിദ്യാർത്ഥികൾ ഹാൾടിക്കറ്റുകൾ പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്.

പുതുക്കിയ പരീക്ഷാ ടൈംടേബിൾ

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2013 മുതൽ 2016  വരെയുള്ള അഡ്മിഷൻ - റീ-അപ്പിയറൻസ്), സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് (2014 മുതൽ 2018 വരെയുള്ള അഡ്മിഷൻ - റീ-അപ്പിയറൻസ്) ബിരുദ പരീക്ഷയുടെ ടൈംടേബിളിൽ കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്തി പുതുക്കിയിരിക്കുന്നു.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

മാറ്റി വച്ച പരീക്ഷ 18 ന്

മെയ് മൂന്നിന് നടത്താൻ നിശ്ചയിച്ച് പീന്നീട് മാറ്റി വച്ച ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക്ക് (2019 വരെയുള്ള അഡ്മിഷൻ - സപ്ലിമെന്ററി) ബിരുദ പരീക്ഷ മെയ് 18 ന് നടക്കും.  പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷ മെയ് 20 മുതൽ

ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി. / എം.എ. (ബെയ്‌സിക് സയൻസ് - സ്റ്റാറ്റിസ്റ്റിക്‌സ് / ബെയ്‌സിക് സയൻസ് - കെമിസ്ട്രി / കമ്പ്യൂട്ടർ സയൻസ് - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് / ലാംഗ്വേജ് - ഇംഗ്ലീഷ്) (പുതിയ സ്‌കീം - 2020 അഡ്മിഷൻ - റെഗുലർ) പരീക്ഷകൾ മെയ് 20 ന് ആരംഭിക്കും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

മാറ്റി വച്ച പരീക്ഷ മെയ് 17 ന്

ഏപ്രിൽ ഒന്നിന് നടത്താനിരുന്ന് മാറ്റി വച്ച രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷൻ - റീ-അപ്പിയറൻസ് / 2013 അഡ്മിഷൻ - മേഴ്‌സി ചാൻസ്) ബി.എസ്.സി. സൈബർ ഫോറെൻസിക് (2014-2018 അഡ്മിഷൻ - റീ-അപ്പിയറൻസ്)  പരീക്ഷകൾ മെയ് 17 ന് നടക്കും.  പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല.

കാലിക്കറ്റ് സർവകലാശാല 

കാലിക്കറ്റ് എന്‍.ഐ.ടി.യില്‍ ഗവേഷണം; ഇപ്പോള്‍ അപേക്ഷിക്കാം 

കാലിക്കറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി.) 2022-'23 മണ്‍സൂണ്‍ സെമസ്റ്റര്‍ (ജൂലായ്) പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ www.nitc.ac.in -ലെ പിഎച്ച്.ഡി. അഡ്മിഷന്‍സ് ലിങ്ക് വഴി മേയ് 18 വരെ അപേക്ഷിക്കാം.

കേരള സർവകലാശാല

 പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആൻഡ്​ ബയോടെക്‌നോളജി (247) കോഴ്‌സിന്റെ ​മേയ് 11, 12 തീയതികളില്‍ മാവേലിക്കര ബിഷപ് മൂര്‍ കോളജിലും വടക്കേവിള എസ്.എന്‍.സി.ടിയിലും നടത്താന്‍ നിശ്ചയിച്ചിരുന്ന (കോര്‍) പ്രാക്ടിക്കല്‍ ബോട്ടണി പരീക്ഷ മേയ് 17ന് നടത്തും.

പ്രോജക്ട്/വൈവ 2022 

ഏപ്രിലില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്എസ്. ആറാം സെമസ്റ്റര്‍ ബി.കോം കോമേഴ്‌സ് ടൂറിസം ആൻഡ്​ ട്രാവല്‍ മാനേജ്‌മെന്റ് പരീക്ഷയുടെ പ്രോജക്ട്/വൈവ പരീക്ഷ മേയ് 16, 17 തീയതികളില്‍ നടത്തുന്നതാണ് .

0 comments: