ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനവുമായി നിരത്തിലിറങ്ങിയാൽ ഇനി കനത്ത പിഴ. ഹെൽമറ്റ് സ്ട്രാപ്പിടാതിരിക്കുക, ബി.ഐ.എസ് മുദ്രയില്ലാത്ത ഹെൽമറ്റ് ഉപയോഗിക്കുക തുടങ്ങിയവക്ക് 2000 രൂപ വരെ പിഴ നൽകേണ്ടിവരും. പുതുക്കിയ നിബന്ധനകളോടെ 1998ലെ മോട്ടോർവാഹന ചട്ടം കേന്ദ്ര സർക്കാർ പരിഷ്കരിച്ചു. നിലവിൽ ഇരുചക്രവാഹനം ഓടിക്കുന്നവർക്കും പിന്നിലിരിക്കുന്നവർക്കും രാജ്യത്ത് ഹെൽമറ്റ് നിർബന്ധമാണ്.
സ്ട്രാപ്പിടാതെ ഹെൽമറ്റ് അണിഞ്ഞ് ഇരുചക്രവാഹനമോടിച്ചാലും പിന്നിലിരുന്നാലും 1000 രൂപയും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്) അല്ലെങ്കിൽ ഐ.എസ്.ഐ അംഗീകാരമില്ലാത്ത ഹെൽമറ്റുമായി നിരത്തിലിറങ്ങിയാൽ 1000 രൂപയുമാണ് പിഴ. രണ്ട് നിയമലംഘനങ്ങൾക്കും കൂടി 2000 രൂപ പിഴ നൽകേണ്ടിവരും. ഹെൽമറ്റ് അണിഞ്ഞിരുന്നാലും ചുവപ്പ് സിഗ്നൽ മറികടന്ന് പായുന്നതടക്കം നിയമലംഘനങ്ങൾക്ക് 2000 രൂപ പിഴ നൽകണം. നിയമലംഘകരുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസം റദ്ദാക്കുമെന്നും പുതുക്കിയ ചട്ടം വ്യക്തമാക്കുന്നു.
0 comments: