2022, മേയ് 8, ഞായറാഴ്‌ച

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി: ആനുകൂല്യങ്ങള്‍ക്കായി രോഗി നേരിട്ട് ആശുപത്രിയിലെത്തി വിരലടയാളം പതിപ്പിക്കണമെന്ന് സര്‍കാര്‍; പരിഷ്‌ക്കാരങ്ങളില്‍ വലഞ്ഞ് കൂട്ടിരിപ്പുക്കാരും

 


സംസ്ഥാനത്തെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് സര്‍കാര്‍ ഏര്‍പെടുത്തിയ പുതിയ നിബന്ധനയില്‍ വലഞ്ഞ് രോഗികളും കൂട്ടിരിപ്പുക്കാരും. പരിഷ്‌ക്കാരമനുസരിച്ച് ആനുകൂല്യങ്ങള്‍ക്കായി രോഗി നേരിട്ട് ആശുപത്രിയിലെ കൗന്‍ഡറിലെത്തി വിരലടയാളം പതിപ്പിക്കണമെന്നാണ് ഉത്തരവ്. 

ഇതോടെ അവശനിലയിലുള്ള കിടപ്പ് രോഗികളെ സ്‌ട്രെചറിലും ചക്ര കസേരകളിലും ഇരുത്തി കൗന്‍ഡറില്‍ എത്തിക്കേണ്ട ഗതികേടിലാണ് കൂട്ടിരിപ്പുകാര്‍. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്തെ ആശുപത്രികളില്‍ രോഗികള്‍ നേരിടുന്ന ഒരു ദുരന്തമാണിത്. ഇന്‍ഷുറന്‍സിന്റെ പേരിലുള്ള തട്ടിപ്പ് തടയാനാണ് പരിഷ്‌ക്കാരം എന്നാണ് അധികൃതരുടെ ന്യായീകരണം. 

ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 24 മണിക്കൂറിനകം രോഗി ഇന്‍ഷുറന്‍സിനായി ഹെല്‍ത് കാര്‍ഡ് പതിപ്പിക്കണം എന്നാണ് ചട്ടം. വളരെ അകലെയുള്ള വാര്‍ഡുകളില്‍ നിന് രോഗികളെയും കൊണ്ടുവന്ന് കൗന്‍ഡറില്‍ എങ്ങനെ ക്യൂ നില്‍ക്കുമെന്നാണ് ചോദ്യം. തീരെ അവശനിലയിലുള്ള രോഗികള്‍, ആശുപതി സൂപ്രണ്ടിന്റെ സത്യവാങ്മൂലം എഴുതി വാങ്ങിയാല്‍ മതിയെന്ന് അധികൃതര്‍ പറയുന്നുണ്ട്.  പക്ഷെ മെഡിക്ക ല്‍ കോളജ് പോലെ തിരക്കേറിയ സ്ഥലങ്ങളില്‍ ഇതെത്രമാത്രം പ്രായോഗികമെന്ന ചോദ്യവും ഉയരുന്നു

നേരത്തെ രോഗിയുടെ ബന്ധുക്കള്‍ കൗന്‍ഡറിലെത്തി ഹെല്‍ത് കാര്‍ഡ് പതിപ്പിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ വ്യാജപേരിലും മറ്റും തട്ടിപ്പ് കണ്ടെത്തിതോടെയാണ് ആധാര്‍ കാര്‍ഡ് സഹിതം രോഗി തന്നെ വിരലടയാളം പതിപ്പിക്കണമെന്ന ഭേദഗതി കൊണ്ടുവന്നത്.

0 comments: