2022, മേയ് 8, ഞായറാഴ്‌ച

ഓണ്‍ലൈന്‍ ചതിക്കുഴികള്‍: കുട്ടികളിലെ ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്; സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും ശിക്ഷയെക്കുറിച്ചും അവരെ പറഞ്ഞുമനസിലാക്കണമെന്ന് പൊലീസ്

കുട്ടികള്‍ ഓണ്‍ലൈന്‍ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ കരുതലും നിരീക്ഷണവും ശക്തമാക്കണമെന്ന് സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇപ്പോൾ ക്ലാസുകൾ നടക്കുന്നുണ്ടെങ്കിലും കോവിഡിനെ തുടര്‍ന്ന് പഠന ക്ലാസുകള്‍ ഓണ്‍ലൈനായതു കൂട്ടികളിൽ ഇന്റര്‍നെറ്റ് ഉപയോഗം കൂട്ടി ഇപ്പോഴും അവർ ഇന്റർനെറ്റ്  നന്നായി തന്നെ ഉപയോഗിക്കുന്നുണ്ട് .10-11 ഇടയില്‍ പ്രായമുള്ള കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം വളരെ കൂടുതലാണെന്നാണ് കണ്ടെത്തല്‍.അമിത ഇന്റര്‍നെറ്റ് ഉപയോഗം കുട്ടികളുടെ മാനസിക, ശാരീരിക, വൈകാരിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം വീട്ടുകാര്‍ നിരീക്ഷിക്കണം. അനാവശ്യ ഉള്ളടക്കങ്ങള്‍ കുട്ടികള്‍ കാണുന്നത് തടയാനായാല്‍ സൈബര്‍ ചതിക്കുഴികളില്‍നിന്ന് കുട്ടികളെ രക്ഷപ്പെടുത്താം.സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും ശിക്ഷയെക്കുറിച്ചും കുട്ടികളെ പറഞ്ഞുമനസിലാക്കണം. സൈബര്‍ കുറ്റകൃത്യത്തില്‍ അകപ്പെട്ടിട്ടുണ്ടെങ്കില്‍ വിവരം എത്രയും വേഗം പൊലീസിനെ അറിയിക്കണം. 


0 comments: