എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഇംഗ്ലീഷ് സംസാരിക്കുന്നത് നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ പ്രമേയം പാസ്സാക്കി.ഇംഗ്ലീഷ് ഒരു ആഗോള ഭാഷയാണ്, അത് ലോകം മുഴുവന്‍ ഏറ്റവും വ്യാപകമായി സംസാരിക്കപ്പെടുന്ന ഭാഷയായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഇംഗ്ലീഷില്‍ സംസാരിക്കുന്നത് ഇന്നത്തെ കാലത്ത് ജോലിക്കുള്ള അഭിമുഖങ്ങള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനും വളരെ പ്രധാനമാണ് ,
അതേസമയം ഉയര്‍ന്ന ബിരുദമുള്ള ആളുകള്‍ക്ക് പോലും ഇംഗ്ലീഷില്‍ സംസാരിക്കാനാവാതെ പല അഭിമുഖങ്ങളിലും പരാജിതരാവേണ്ടി വന്നിട്ടുമുണ്ട് .ആറാം ക്ലാസ് മുതലുള്ള എല്ലാ വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് നിര്‍ബന്ധിത വിഷയമായി പഠിപ്പിക്കണമെന്ന് പ്രമേയത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. നമ്മുടെ സമൂഹത്തിലുള്ള ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് എന്‍ സി ഡി സിയുടെ അഭിപ്രായം സര്‍ക്കാര്‍ പരിഗണിക്കേണ്ട സമയമാണിതെന്ന് ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ആശയവിനിമയ കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് അധിക സമയം നല്‍കുന്നത് പരിഗണിക്കാന്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും എന്‍സിഡിസി നിര്‍ദ്ദേശിച്ചു.
ഗവണ്‍മെന്റ് ഈ വിഷയം അതീവ ഗൗരവത്തോടെ എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്, കാരണം ഇത് വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്താന്‍ മാത്രമല്ല, സര്‍ക്കാര്‍ സ്കൂളുകളുടെ പ്രതിച്ഛായ മാറ്റാനും സഹായിക്കും. സര്‍ക്കാര്‍ സ്‌കൂളുകളേക്കാള്‍ രക്ഷിതാക്കള്‍ സ്വകാര്യ സ്‌കൂളുകളെ തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇംഗ്ലീഷ് സംസാരിക്കുന്നതിന് അവര്‍ ഊന്നല്‍ നല്‍കുന്നു എന്നതാണ്. പല സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരും സ്വീകരിക്കുന്ന പരമ്പരാഗതമായ അധ്യാപന രീതികള്‍ കുട്ടികളുടെ ഇംഗ്ലീഷ് ആശയവിനിമയ കഴിവുകള്‍ മെച്ചപ്പെടുത്തില്ല എന്നതില്‍ സംശയമില്ല. അതുകൊണ്ട് കുട്ടികളെ ഇംഗ്ലീഷില്‍ ആശയവിനിമയം നടത്തുന്നതിന് നൂതന ആശയങ്ങളുള്ള എന്‍ജിഒകളുടെ സഹായം സ്വീകരിക്കുന്നതും സര്‍ക്കാരിന് പരിഗണിക്കാം.
ഈ ഒരു പഠനരീതി പ്രാബല്യത്തില്‍ വരുന്നതിനൊപ്പം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്കൂളിനെയും പഠനനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്ക് രേഖപ്പെടുത്തി മെച്ചപ്പെട്ട പരിശീലനവും നല്‍കണം. എന്‍സിഡിസി മാസ്റ്റര്‍ ട്രെയ്നര്‍ ബാബ അലക്സാണ്ടര്‍, റീജണല്‍ ഓഫീസ് അഡ്മിനിസ്ട്രേറ്റര്‍ മുഹമ്മദ് റിസ്വാന്‍, ഐ സി ഇ ടി ഡയറക്ടര്‍ തോമസ് കെ എല്‍, ഇവാലുവേഷന്‍ കോര്‍ഡിനേറ്റര്‍ ആരതി. ഐ.സ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ശ്രുതി ഗണേഷ്, ഇവാലുവേറ്റര്‍മാരായ ബിന്ദു സരസ്വതി ഭായ് , സുധ മേനോന്‍, റീജ മോഹന്‍ തുടങ്ങിയവരടങ്ങുന്ന ബോര്‍ഡാണ് പ്രമേയം പാസാക്കിയത്.
0 comments: