സ്‌കോള്‍ കേരള സ്വയം പഠന സഹായികളുടെ വില്‍പന തുടങ്ങി
സ്‌കോള്‍ കേരള മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ഹയര്‍സെക്കണ്ടറി ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വയം പഠന സഹായികളുടെ വില്‍പ്പന തുടങ്ങി.സ്‌കോള്‍ കേരളയുടെ ജില്ലാ കേന്ദ്രങ്ങളില്‍ ലഭിക്കും. www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന പുസ്തകവില അടച്ച് ചെലാന്‍ ജില്ലാകേന്ദ്രങ്ങളില്‍ ഹാജരാക്കണം.
ലക്ഷ്യ സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നതിനായി നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളര്‍ഷിപ്പ് 2022-23 ലേക്ക് അപേക്ഷ ക്ഷണിച്ചു.ഐ.സി.എസ്.ഇ.റ്റി.എസ് ന്റെ വെബ്‌സൈറ്റായ www.icsets.org മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി: ജൂണ്‍ 10ന് വൈകിട്ട് അഞ്ച് മണി.
തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷിക്കാം
കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, പൈത്തൺ, സോഫ്റ്റ്‌വെയർ ടെസ്റ്റിങ്, സി.സി.എൻ.എ, സൈബർ സെക്യൂരിറ്റി, അക്കൗണ്ടിങ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471-2337450, 9544499114 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
മലയാള സർവകലാശാലയിൽ പിജി: അപേക്ഷ ജൂൺ 20 വരെ
തിരൂർ ആസ്ഥാനമായ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂൺ 20 വരെ അപേക്ഷ സ്വീകരിക്കും. കേരളീയ പാരമ്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പഠന ഗവേഷണം നടത്തുന്നതു സർവകലാശാലയുടെ ലക്ഷ്യങ്ങളിൽ പെടും..ബാച്‌ലർ ബിരുദമുള്ളവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല, വാക്കാട്, തൃശൂർ 676502. ഫോൺ: 9447454135. വെബ്: www.malayalamuniversity.edu.in.
മലയാള പഠനം ചെന്നൈയിൽ
മദ്രാസ് സർവകലാശാലയുടെ മലയാളം വകുപ്പിലെ എംഎ പ്രോഗ്രാമിന് ജൂൺ 16 വരെയും ഡിപ്ലോമ/സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് ജൂലൈ 16 വരെയും അപേക്ഷ സമർപ്പിക്കാം. വെബ്: www.unom.ac.in, ഫോൺ: 044– 28449516,
പോണ്ടിച്ചേരി സര്‍വകലാശാല പി.ജി. പ്രവേശനം CUET വഴി; ഇപ്പോള്‍ അപേക്ഷിക്കാം
പോണ്ടിച്ചേരി സര്‍വകലാശാല 2022-23 അക്കാദമിക വര്‍ഷത്തെ ബിരുദാനന്തര ബിരുദ (പി.ജി.), ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET) 2022 വഴിയായിരിക്കും പ്രവേശനം. അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനവും CUET(UG) സ്‌കോറുകള്‍ ഉപയോഗിച്ചായിരിക്കും.വിവരങ്ങള്‍ക്കായി സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ pondiuni.edu.in/admissions-2022-23/ സന്ദര്‍ശിക്കുക.
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
എം.ജി .യൂണിവേഴ്സിറ്റി അറിയിപ്പുകൾ
പരീക്ഷകൾ മെയ് 31 മുതൽ
അഞ്ചാം സെമസ്റ്റർ ബി.എ. / ബി.എസ്.സി. / ബി.കോം. സി.ബി.സി.എസ്. (2019 അഡ്മിഷൻ - സ്‌പെഷ്യൽ സപ്ലിമെന്ററി - പരാജയപ്പെട്ടവർക്ക്) ബിരുദ പരീക്ഷകൾ മെയ് 31 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
സർട്ടിഫിക്കറ്റ് കോഴ്‌സ്
മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്.) ബെയ്‌സിക് കൗൺസിലിംഗ് ആന്റ് സൈക്കോതെറാപ്പിയിൽ 10 ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. ജൂൺ അഞ്ചിന് ആരംഭിക്കുന്ന കോഴ്‌സിൽ ചേരുവാൻ താല്പര്യമുള്ളവർ iucdsmgu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യുക. കൂടതൽ വിവരങ്ങൾക്ക് - ഫോൺ: 9746085144, 9074034419.
ബെയ്‌സിക് കൗൺസലിംഗ് ആന്റ് സൈക്കോതെറാപ്പി - ഡിപ്ലോമ കോഴ്‌സ്
മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്.) - ബെയ്‌സിക് കൗൺസിലിംഗ് ആന്റ് സൈക്കോതെറാപ്പിയിൽ ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നു ജൂൺ അഞ്ചിന് ആരംഭിക്കുന്ന കോഴ്‌സിൽ ചേരുവാൻ താല്പര്യമുള്ളവർ iucdsmgu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യുക. കൂടതൽ വിവരങ്ങൾക്ക് ഫോൺ: 9746924390.
0 comments: