സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്ക ന്‍ഡറി എജ്യുകേഷന്‍ (സിബിഎസ്‌ഇ) വീണ്ടും പഴയ പാതയിലേക്ക് മടങ്ങി.അടുത്ത വര്‍ഷം മുതല്‍ 10, 12 ബോര്‍ഡ് പരീക്ഷകള്‍ ഒരു തവണയായി നടത്തും. ഇതുമായി ബന്ധപ്പെട്ട് ഒമ്പതു , പത്ത്, 11, 12 പരീക്ഷാ സംബ്രദായത്തിലും ബോര്‍ഡ് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പത്താം ക്ലാസിലെ 40 ശതമാനം ചോദ്യങ്ങള്‍ അവര്‍ പഠിച്ചതിന്റെ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും. മനഃപാഠത്തിന് പകരം മനസിലാക്കി പഠിക്കണമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.ഓപ്ഷണല്‍ ചോദ്യങ്ങള്‍ 50 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറച്ചു. 40 ശതമാനം ചോദ്യങ്ങള്‍ ഹ്രസ്വ ഉത്തരങ്ങള്‍ക്കുള്ളതായിരിക്കും.ഓര്‍മശക്തി പ്രവര്‍ത്തിക്കില്ല, മനസിലാക്കി എഴുതിയാലേ മാര്‍കുകള്‍ നേടാനാവൂ
12-ാം ക്ലാസ് പരീക്ഷയില്‍ വരുന്ന ചോദ്യങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രകാരം, 50 ശതമാനം ചോദ്യങ്ങള്‍ ഹ്രസ്വവും ദീര്‍ഘവുമായ ഉത്തരങ്ങള്‍ നല്‍കുന്ന തരത്തിലായിരിക്കും. 30 ശതമാനം മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലും 20 ശതമാനം ഒബ്ജക്റ്റീവ് തരത്തിലുള്ള ചോദ്യങ്ങളുമായിരിക്കും. സിബിഎസ്‌ഇ സ്കൂളുകളിലെ അധ്യാപകരുടെ അഭിപ്രായത്തില്‍, വിദ്യാര്‍ഥികള്‍ മനഃപാഠം നിര്‍ത്തേണ്ടിവരും, ഇനി അവര്‍ മനസിലാക്കി പഠിക്കണം. എങ്കില്‍ മാത്രമേ ഇത്തരം ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ അവര്‍ക്ക് കഴിയൂ. ഹൈസ്‌കൂള്‍, ഇന്റര്‍മീഡിയറ്റ് ഇന്റേണല്‍ പരീക്ഷാ സംബ്രദായത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് ബോര്‍ഡ് ഉത്തരവില്‍ വ്യക്തമാക്കി. സ്‌കൂളുകള്‍ മുൻപ് ഇന്റേണല്‍ പരീക്ഷകള്‍ നടത്തിയിരുന്ന രീതി തന്നെ തുടരും.
ചോദ്യപേപറിന്റെ ഫോര്‍മാറ്റ് ഇങ്ങനെയായിരിക്കും:
1. ഒമ്പതും 10 ക്ലാസുകള്‍:
ആകെ മാര്‍ക്: 100
മനസിലാക്കിയതിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍: 40 ശതമാനം
ഒബ്ജക്ടീവ് ടൈപ് ചോദ്യങ്ങള്‍: 20 ശതമാനം
ഹ്രസ്വവും ദീര്‍ഘവുമായ ഉത്തര ചോദ്യങ്ങള്‍: 40 ശതമാനം
2. 11,12 ക്ലാസുകള്‍
ആകെ മാര്‍ക്: 100
മനസിലാക്കിയതിനെ അടിസ്ഥാനമാക്കിയുള്ളത്: 30 ശതമാനം
ഒബ്ജക്ടീവ് ടൈപ് ചോദ്യങ്ങള്‍: 20 ശതമാനം.
ഹ്രസ്വവും ദീര്‍ഘവുമായ ഉത്തര തരത്തിലുള്ള ചോദ്യങ്ങള്‍: 50 ശതമാനം.
0 comments: