2022, മേയ് 23, തിങ്കളാഴ്‌ച

ഫോണില്‍ ഈ മെസേജ് കിട്ടിയെങ്കില്‍ ഉടന്‍ ഡിലീറ്റ് ചെയ്യുക

 


എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഗൗരവമേറിയ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.നിങ്ങളുടെ അക്കൗണ്ട് ബ്ലോക്കു ചെയ്തിരിക്കുന്നു എന്നു പറഞ്ഞ് എസ്‌എംഎസ് വന്നാല്‍ പ്രതികരിക്കാതെ ഉടനെ ഡിലീറ്റ് ചെയ്യണമെന്നാണ് മുന്നറിയിപ്പ്. ഇങ്ങനെ വരുന്ന ലിങ്കുകളില്‍ ക്ലിക്കു ചെയ്യരുതെന്നും അതൊരു വ്യാജ എസ്‌എംഎസ് ആണെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. വ്യാജ എസ്‌എംഎസ് എത്തുന്നത് ഇങ്ങനെയാണ്.

'Dear A/c holder SBI BANK documents has expired A/c will be Blocked Now Click https://sbikvs.ll Update by Net Banking'

പണവും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കാന്‍ ഉപയോഗിക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച്‌ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണിത്. എസ്‌ബിഐ ഉപയോക്താക്കളോട് അക്കൗണ്ട് ബ്ലോക്ക് ചെയ്‌തതായി അറിയിക്കുന്ന സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കാനാണ് പിഐബിയും ആവശ്യപ്പെടുന്നത്. തട്ടിപ്പുകാര്‍ ഇത്തരം അലേര്‍ട്ടുകള്‍ എസ്‌എംഎസുകളിലൂടെ അയക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത്തരം സന്ദേശങ്ങളോടും കോളുകളോടും പ്രതികരിക്കരുതെന്ന് എസ്ബിഐ ഉപയോക്താക്കള്‍ക്ക് പിഐബി മുന്നറിയിപ്പ് നല്‍കുന്നു.

ബാങ്കിങ് വിശദാംശങ്ങള്‍ പങ്കിടാന്‍ ആവശ്യപ്പെടുന്ന ഇമെയിലുകള്‍/എസ്‌എംഎസ് എന്നിവയോട് പ്രതികരിക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഇത്തരത്തിലുള്ള എന്തെങ്കിലും സന്ദേശം ലഭിച്ചാല്‍ report.phishing@sbi.co.in എന്ന വിലാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യുക, ബാങ്ക് ഉടനടി നടപടിയെടുക്കും.

വ്യാജ സന്ദേശങ്ങളും മാല്‍വെയര്‍ ലിങ്കുകളും ഉപയോഗിച്ച്‌ തട്ടിപ്പുകാര്‍ എസ്ബിഐ ഉപയോക്താക്കളെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല. നേരത്തേ, എസ്ബിഐ ഉപയോക്താക്കളോട് ബാങ്കിങ് വ്യക്തിഗത വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് അയച്ച ലിങ്കില്‍ ക്ലിക്കുചെയ്തും തട്ടിപ്പ് നടത്തിയിരുന്നു.

0 comments: