2022, മേയ് 28, ശനിയാഴ്‌ച

മറൈൻ എൻജിനീയർ കോഴ്സ് പഠിക്കാം കൊച്ചി കപ്പൽശാലയിൽ; അപേക്ഷിക്കാം ജൂലൈ 31 വരെ

 

വളരെ ഉയർന്ന വേതനത്തോടെ ഇന്ത്യയിലെയും വിദേശത്തെയും വാണിജ്യക്കപ്പലുകളിൽ മറൈൻ എൻജിനീയറായി സേവനമനുഷ്‌ഠിക്കാൻ അവസരമൊരുക്കുന്ന 12 മാസത്തെ ജിഎംഇ (ഗ്രാജ്വേറ്റ് മറൈൻ എൻജിനീയേഴ്സ്) കോഴ്സ് പ്രവേശനത്തിനു കേന്ദ്രസർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്‌യാഡ് ജൂലൈ 31 വരെ അപേക്ഷ സ്വീകരിക്കും. സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്തുപൂരിപ്പിച്ച അപേക്ഷയുടെ ഹാർഡ് കോപ്പി സ്പീഡ്പോസ്റ്റിലോ കുറിയറിലോ എത്തിക്കാം.

വിലാസം: 

The Head of Department, Marine Engineering Training Institute

Vigyana Sagar, Girinagar, 

Kochi – 682 020; 

ഫോൺ: 8129823739 / 0484-2926264; 

വെബ്സൈറ്റ്: www.cochinshipyard.com.


ആകെ 114സീറ്റ്. ഏതെങ്കിലും ഷിപ്പിങ് കമ്പനി സ്‌പോൺസർ ചെയ്‌തോ അല്ലാതെയോ പ്രവേശനം തേടാം. 

യോഗ്യത 

  • 50% മാർക്കോടെ മെക്കാനിക്കൽ / മെക്കാനിക്കൽ സ്ട്രീം / നേവൽ ആർക്കിടെക്‌ചർ സ്ട്രീം / മറൈൻ എൻജിനീയറിങ് ബിരുദം നേടിയിരിക്കണം. 
  • പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലിഷിന് 50% മാർക്കും വേണം.
  • 2022 സെപ്റ്റംബർ ഒന്നിനു 28 വയസ്സു കവിയരുത്. 
  •  നല്ല ആരോഗ്യവും 157 സെ.മീ. ഉയരവും തക്ക തൂക്കവും നെഞ്ചളവും വേണം.വർണാന്ധത പാടില്ല. ഷിപ്പിങ്‌ ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കൽ ഓഫിസർ നൽകിയ സർട്ടിക്കറ്റ് ഹാജരാക്കണം. ഇതിന് www.dgshipping.gov.in എന്ന സൈറ്റ് നോക്കുക.  
  • കടൽജോലിക്കിണങ്ങിയ മാനസികശേഷി വിലയിരുത്തുന്ന എംഎംപിഇ ടെസ്റ്റിൽ യോഗ്യത തെളിയിക്കേണ്ടതുണ്ട്. 
  • പാസ്പോർട്ട് ഉണ്ടായിരിക്കണം. 

ഫീസ് 

ക്യാംപസിൽ താമസിച്ചുപഠിക്കണം.  താമസം, ഭക്ഷണം, പഠനോപകരണങ്ങൾ മുതലായവയുൾപ്പെടെ മൊത്തം ഫീസ് 4.85 ലക്ഷം രൂപ. തുടക്കത്തിൽ 2,42,500 രൂപയടച്ചാൽ മതി. ബാക്കി 3 മാസത്തിനകം അടയ്ക്കണം.പെൺകുട്ടികൾ 3,72,500 രൂപ നൽകിയാൽ മതിയെങ്കിലും, പ്രവേശനം തേടുന്നതിനു മുൻപ്, കപ്പലിലെ പ്രവർത്തനാന്തരീക്ഷം വ്യക്‌തമായി മനസ്സിലാക്കുന്നതു നന്ന്. 

അപേക്ഷ 

വിശദാംശങ്ങൾക്കും അപേക്ഷാഫോം മാതൃകയ്‌ക്കും  www.dgshipping.gov.in  സൈറ്റിലെ Service & Products - Marine Engineering - Joining Instructions ലിങ്കുകൾവഴി പോകുക. കോഴ്സ് ജയിച്ച്, 6 മാസത്തെ കടൽപരിശീലനവും കഴിഞ്ഞ്, ഷിപ്പിങ് മന്ത്രാലയത്തിന്റെ ക്ലാസ് IV കോംപീറ്റൻസി പരീക്ഷ ജയിച്ച്, വാണിജ്യക്കപ്പലിൽ ജൂനിയർ മറൈൻ എൻജിനീയർ ഓഫീസറായി സേവനം ആരംഭിക്കാം. തുടർന്ന് സേവനപരിചയവും, ഹ്രസ്വകാലപരിശീലനവും, ഉയർന്ന കോംപീറ്റൻസി സർട്ടിഫിക്കറ്റുകളും സമ്പാദിച്ച് പടിപടിയായി ചീഫ് എൻജിനീയർ വരെയാകാനാകും..

0 comments: