2022, മേയ് 28, ശനിയാഴ്‌ച

ആകെ ചെലവ് 5,000 രൂപ മാത്രം, പോസ്റ്റ് ഓഫീസ് തരും വരുമാനം

 

നിരവധി സമ്പാദ്യ  രീതികളാണ് പോസ്റ്റല്‍ വകുപ്പ് രാജ്യത്ത് അവതരിപ്പിച്ചിട്ടുള്ളത്. സ്ഥിര നിക്ഷേപമായും ആവര്‍ത്തന നിക്ഷേപമായും പോസ്റ്റ് ഓഫീസ്  സമ്പാദ്യ പദ്ധതികളില്‍ രാജ്യത്തെ വലിയൊരു വിഭാഗം നിക്ഷേപിക്കുന്നുണ്ട്.സര്‍ക്കാറിന്റെ പിന്തുണയും മികച്ച പലിശ നിരക്കും പോസ്റ്റ് ഓഫീസ് നല്‍കുന്നു. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍.എസ്.ഇ.), സുകന്യ സമൃദ്ധി യോജന, കിസാന്‍ വികാസ് പത്ര, സേവിഗംസ് ഡെപ്പോസിറ്റ്, ടേം ഡെപ്പോസിറ്റുകള്‍, ആവര്‍ത്തന നിക്ഷേപം , സീനിയര്‍ സിറ്റസണ്‍ സ്‌കീം, മന്ത്‌ലി ഇന്‍കം അക്കൗണ്ട് എന്നിവയാണ് പ്രധാനമായും പോസ്റ്റ് ഓഫീസ് വഴി ചെയ്യാവുന്ന സമ്പാദ്യ പദ്ധതികള്‍. ഇതോടൊപ്പം ചുരുങ്ങിയ ചെലവില്‍ സ്ഥിര വരുമാനം തരുന്ന പദ്ധതി കൂടി പോസ്റ്റ് ഓഫീസിന്റെതായുണ്ട്. 5,000 രൂപ നിക്ഷേപിച്ചാല്‍ പോസ്റ്റ് ഓഫീസ് സേവനം ജനങ്ങളിലെത്തിക്കാന്‍ ഫ്രാന്‍ഞ്ചൈസികള്‍ തപാല്‍ വകുപ്പ് അനുവദിക്കും. കമ്മീഷനിലൂടെ മികച്ച വരുമാനം നേടാം.

പോസ്റ്റ് ഓഫീസ്

രാജ്യത്തെ 1.56 ലക്ഷം പോസ്റ്റ് ഓഫീസ് ബ്രാഞ്ചുകളുണ്ടെങ്കിലും തപാല്‍ വകുപ്പിന്റെ സേവനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നതാണ് ഫ്രാഞ്ചൈസികള്‍ അനുവദിക്കുന്നതിന് കാരണം. ​ഗ്രാമങ്ങളിലും ന​ഗരങ്ങളിലും ഫ്രാഞ്ചൈസികള്‍ തുടങ്ങാം. ഫ്രാഞ്ചൈസി സ്കീമും പോസ്റ്റല്‍ ഏജന്റ് എന്നിങ്ങനെ രണ്ട് തരത്തില്‍ ഫ്രാഞ്ചൈസികള്‍ അനുവദിക്കുന്നുണ്ട്. 5,000 രൂപയാണ് ഫ്രാഞ്ചൈസിക്ക് ചുരുങ്ങിയ സെക്യൂരിറ്റി നിക്ഷേപമായി വേണ്ടത്. കൗണ്ടര്‍ സേവനങ്ങള്‍ ആവശ്യമുള്ളിടത്ത് ഫ്രാഞ്ചൈസികള്‍ ആരംഭിക്കാം. തപാല്‍സ്റ്റാമ്ബുകളും റവന്യു സ്റ്റാബ്, മറ്റ് സ്റ്റേഷനറി വില്പനകളാണ് പോസ്റ്റല്‍ ഏജന്റ് വഴി നടക്കുക.

ഏങ്ങനെ ആരംഭിക്കാം?

18 വയസിന് മുകളില്‍ പ്രായമുള്ള ഇന്ത്യക്കാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഫ്രാഞ്ചൈസിക്ക് എട്ടാം ക്ലാസ് യോഗ്യത വേണം. തപാല്‍ വകുപ്പില്‍ നിന്ന് വിരമിച്ചവര്‍ക്കും കമ്പ്യൂട്ടർ  പരിജ്ഞാനമുള്ളവര്‍ക്കും മുന്‍​ഗണനയുണ്ട്. പോസ്റ്റല്‍ ഏജന്റിന് വിദ്യാഭ്യാസ യോ​ഗ്യത നിര്‍ബന്ധമില്ല. തപാല്‍ വകുപ്പില്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ ഫ്രാഞ്ചൈസിയാകാനോ പോസ്റ്റല്‍ ഏജന്റാകാനോ സാധിക്കില്ല. പോസ്റ്റ് ഓഫീസില്‍ നിന്നും തപാല്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഫോം ലഭിക്കും.

അപേക്ഷ

ചെറിയ കടകള്‍ നടത്തുന്നവര്‍ക്ക് ഫ്രാഞ്ചൈസിനേടാന്‍ സാധിക്കും. ഫ്രാഞ്ചൈസി തുടങ്ങാനൊരുങ്ങുന്നവര്‍ ബിസിനസ് പ്ലാന്‍ ഉണ്ടാക്കി തപാല്‍ വകുപ്പിന് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. തപാല്‍ വകുപ്പ് ഫ്രാഞ്ചൈസി ഉടമയുമായി ധാരണ പത്രം ഒപ്പിട്ടും. തപാല്‍ വകുപ്പ് ഡിവിഷണല്‍ തലവന്മാരാണ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുക. അപേക്ഷ സമര്‍പ്പിച്ച്‌ 14 ദിവസം കൊണ്ട് ഇത് പൂര്‍ത്തിയാകും. പോസ്റ്റല്‍ ഏജന്റ്മാർക്ക്  ധാരണ പത്രത്തിന്റെ ആവശ്യമില്ല.

ഫ്രാഞ്ചൈസി

കമ്മീഷനാണ് ഫ്രാഞ്ചൈസികളുടെ വരുമാന മാര്‍​ഗം. രജിസ്‌ട്രേഡ് അയക്കുന്നവയില്‍ മൂന്ന് രൂപയാണ് കമ്മീഷന്‍ ലഭിക്കുക. സ്പീഡ് പോസ്റ്റിന് 5 രൂപയും ലഭിക്കും. 100 നും 200 നും ഇടയിലുള്ള മണി ഓര്‍ഡറുകള്‍ക്ക് 3.50 രൂപ കമ്മീഷന്‍ ലഭിക്കും. 200ന് മുകളിലുള്ളതിന് 5 രൂപയാണ് കമ്മീഷന്‍. 100ന് താഴെ മണി ഓര്‍ഡറുകള്‍ ഫ്രാഞ്ചൈസി വഴി ചെയ്യാന്‍ അനുമതിയില്ല. മാസത്തില്‍ 1000 സ്പീഡ് പോസ്റ്റും രജിസ്‌ട്രേഡും നേടിയാല്‍ 20 ശതമാനം അധിക കമ്മിഷന്‍ ലഭിക്കും. പോസ്റ്റല്‍ സ്റ്റാബ് മറ്റു സാധനങ്ങള്‍ എന്നിവയ്ക്ക് വില്പനയുടെ 5 ശതമാനം കമ്മീഷന്‍ ലഭിക്കും. ഫ്രാഞ്ചൈസികളില്‍ ലഭിക്കുന്ന സ്പീഡ് പോസ്റ്റ് മുതലായവ പോസ്റ്റ് ഓഫീസ് വഴിയാണ് അയക്കുക. 5,000 രൂപ സെക്യൂരിറ്റി നിക്ഷേപമാണ് ഫ്രാഞ്ചൈസിക്കാര്‍ നടത്തേണ്ടത്. നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് വഴിയാണ് നിക്ഷേപം നടത്തേണ്ടത്. ദിവസേനെയുള്ള വരുമാനം കണക്കാക്കി സെക്യൂരിറ്റി നിക്ഷേപ തുക ഉയരും.

പോസ്റ്റല്‍ ഏജന്റ്

പോസ്റ്റല്‍ ഏജന്റ് വഴി സ്റ്റാബ് വില്‍പനയും സ്റ്റേഷനറി വില്പനുമാണ നടക്കുക. വിദ്യാഭ്യാസ യോഗ്യതയില്ല. സെക്യൂരിറ്റി ഡെപ്പോസിറ്റോ ധാരണ പത്രമോ നല്‍കേണ്ടതില്ല. പോസ്റ്റല്‍ ഏജന്റുമായി ഒരു പോസ്റ്റ് ഓഫീസ് ലിങ്ക് ചെയ്തിരിക്കും. ഇവിടെ നിന്ന് തപാല്‍ സ്റ്റാബ്, റവന്യു സ്റ്റാബ് എന്നിവ വാങ്ങാം. കുറഞ്ഞത് 300 രൂപയില്‍ കൂടിയ സ്റ്റാമ്ബുകള്‍ വാങ്ങണം. ഇത്തരത്തില്‍ വാങ്ങുമ്ബോള്‍ വിലയില്‍ അഞ്ച് ശതമാനം കുറച്ച്‌ നല്‍കും.

0 comments: